Asianet News MalayalamAsianet News Malayalam

ചൂട് കഠിനം; മഴ പെയ്യാൻ പത്തനംതിട്ട സലഫി മസ്ജിദിൽ പ്രത്യേക പ്രാർത്ഥന

സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയെന്ന് പള്ളി ഭാരവാഹികള്‍

Prayer for rain special prayer offered at Pathanamthitta Salafi Masjid
Author
First Published May 6, 2024, 11:29 AM IST

പത്തനംതിട്ട: മഴ പെയ്യാൻ പത്തനംതിട്ട സലഫി മസ്ജിദിൽ പ്രത്യേക പ്രാർത്ഥന. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്.  സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

രൂക്ഷമായ ചൂടും വരള്‍ച്ചയും മാറാനാണ് മഴയുടെ ഉടമസ്ഥനായ ദൈവത്തോട് പ്രാർത്ഥിച്ചതെന്ന് റഷീദ് മൌലവി പറഞ്ഞു. എല്ലാ മനുഷ്യർക്കും ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; മറികടന്നത് 1951ലെ റെക്കോർഡ്, കുളിരുതേടി വരുന്ന സഞ്ചാരികൾക്ക് നിരാശ

നേരിയ മഴ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പല ദിവസങ്ങളിലും ലഭിച്ചുണ്ടെങ്കിലും അതൊന്നും കൊടുംചൂടിന് ആശ്വാസമേകിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മെയ് എട്ടിന് എറണാകുളത്തും മെയ് ഒൻപതിന് വയനാട്ടിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios