Asianet News MalayalamAsianet News Malayalam

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ടും ആത്മാർഥത; പൊലീസ് ഉദ്യോഗസ്ഥ‌ൻ്റെ ഇടപെടലിൽ നഷ്ട്ടപ്പെട്ട സ്വർണമാല തിരികെ കിട്ടി

ഈ സമയം ജി.ഡി. ചാർജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. സുനീഷ് പിറ്റേന്ന് പരാതിക്കാരൻ  സംശയം പറഞ്ഞ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

Police officer found missing gold ornament
Author
First Published May 6, 2024, 3:49 PM IST

പാലക്കാട്: കളഞ്ഞുപോയ സ്വർണമാല തിരിച്ചുകിട്ടാൻ പൊലീസുദ്യോ​ഗസ്ഥന്റെ ഇടപെടൽ ഫലം കണ്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്വർണാഭരണം നഷ്ടപ്പെട്ട സ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു, കഴിഞ്ഞ ദിവസം പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. വാണിയംകുളം സ്വദേശിയുടെ  രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കളഞ്ഞുപോയത്. മാല കാണാതായ വിവരം അന്ന് വൈകീട്ട് തന്നെ യുവാവ്  മങ്കര പൊലീസിൽ അറിയിച്ചു.

Read More... നമ്പർ പ്ലേറ്റിന് പകരം 'ബൂമർ', രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

ഈ സമയം ജി.ഡി. ചാർജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. സുനീഷ് പിറ്റേന്ന് പരാതിക്കാരൻ  സംശയം പറഞ്ഞ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്വർണം ലഭിച്ചു. മാല ഉടമക്ക് തിരികെ നൽകി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയിട്ടും വിശ്രമിക്കാൻ പോലും നിൽക്കാതെ സുനീഷ് നടത്തിയ സമയോചിത ഇടപെടലാണ് സ്വർണാഭരണം ലഭിക്കാൻ കാരണമെന്ന് ഉടമ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios