പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മറ്റൊരു സ്കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മർദിച്ചെന്ന് പരാതി

മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

plus one student beaten by senior students after taking him to the ground of nearby school

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ മാസം എട്ടാം തീയതി മറ്റൊരു സ്കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.

കഴി‍ഞ്ഞ ദിവസം മാത്രമാണ് മർദന വിവരം കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞത്. വീണ് പരിക്കേറ്റത് കാരണം ശരീരത്തില്‍ വേദനയുണ്ടെന്നായിരുന്നുകുട്ടി ആദ്യം അറിയിച്ചത്. പിന്നീടാണ് മര്‍ദനമേറ്റതാണെന്ന് തിരിച്ചറിഞ്ഞതെന്നും കൂടുതല്‍ ചികില്‍സ തേടിയതെന്നും രക്ഷിതാവ് പറഞ്ഞു. മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സംഭവം സ്കൂളിലെ അധ്യാപക-രക്ഷകർതൃ സമിതിയിൽ റിപ്പോര്‍ട്ട് ചെയ്തെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios