ട്രേഡിങ് വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 67 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

പെര്‍മനന്‍റ് കാപ്പിറ്റല്‍ എന്ന പേരിലാണ് ഇയാള്‍ ഫോറെക്സ് ട്രേഡിങ്ങ് നടത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്  ചെയ്തു

Online trading fraud accused man native of Tamil Nadu arrested at Calicut

കോഴിക്കോട്: കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്‍റെ പേരില്‍ പണം തട്ടിയ പ്രതികളി‍ല്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി സൂഫിയാന്‍ കബീറാണ് പിടിയിലായത്. 67 ലക്ഷം രൂപയാണ് കോഴിക്കോട് തട്ടിയത്. വ്യാജ നമ്പറുകളില്‍ നിന്ന് വാട്ട്സാപ്പ് വഴി മെസേജ് അയച്ച് ഓണ്‍ലൈൻ ട്രേഡിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.കേസിലെ കൃത്യത്തിന് ഉപയോഗിച്ച ഫോണും സിം കാര്‍ഡും സൈബര്‍ ക്രൈം അന്വേഷണ സംഘം കണ്ടെടുത്തു.പെര്‍മനന്‍റ് കാപ്പിറ്റല്‍ എന്ന പേരിലാണ് ഇയാള്‍ ഫോറെക്സ് ട്രേഡിങ്ങ് നടത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്  ചെയ്തു. ഇയാളുടെ കൂട്ടാളിയായ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios