ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം സ്വദേശിയായ യുവതിയാണ് പാലക്കാട് ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ ഒരു വയസുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. അമ്മയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അമ്മ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു.
കോട്ടയം സ്വദേശിയായ യുവതിയാണ് പാലക്കാട് ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെയാണ് കുഞ്ഞുമായി യുവതി സർക്കാർ ആശുപത്രിയിലെത്തിയത്. പൊലീസുകാരാണ് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ പറഞ്ഞു.