കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് 8, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 7,ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7,14,32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 324 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഒമ്പത് പേര്‍ക്ക് രോഗം ഭേദമായി. ജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.