'25 ഡപ്പികളിൽ മാരക ഐറ്റം, സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാരിലെത്തിക്കും'; ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ ലക്ഷ്യമെന്ന് എക്സൈസ് പറയുന്നു.  25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 

Migrant Workers Held With Heroin drugs in kochi

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുമാട് മാരക മയക്കുമരുന്നായ  ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിലായി. മുക്സിദുൽ ഇസ്ലാമാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറിൽ കറങ്ങി നടന്നാണ് മുക്സിദുൽ ഇസ്ലാം ഹെറോയിൻ വിൽപന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 

ഹെറോയിൻ വിൽപന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ ലക്ഷ്യമെന്ന് എക്സൈസ് പറയുന്നു. കുന്നത്തുമാട് എഖ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെയാണ് മുക്സിദുൽ പിടിയിലാവുന്നത്. പെരുന്പാവൂർ മേഖലിയൽ പരിശോധനകൾ ഇനിയും തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Read More : കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയിൽ 7 യുവാക്കൾ പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios