സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്റെ ജീവനക്കാരൻ ചമഞ്ഞ് തട്ടിയത് 1.78 കോടി രൂപ; പ്രതി പിടിയിൽ

ഇടുക്കി സ്വദേശി സൗജി ജോണാണ് പിടിയിലായത്. ഒരു കോടി 78 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്ത്.

man arrested who faking as employee of a private money transfer firm  and cheated many people in kochi

കൊച്ചി: കൊച്ചിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്റെ ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഇടുക്കി സ്വദേശി സൗജി ജോണാണ് പിടിയിലായത്. ഒരു കോടി 78 ലക്ഷം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്ത്.

കൊടാക് മഹേന്ദ്രയിലെ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയിരുന്നു സൗജി ജോണിന്റെ തട്ടിപ്പ്. ആദ്യം വായ്പകൾ തിരിച്ചടക്കാത്തതിനെത്തുടർന്ന് ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തും. പിന്നാലെ ബാധ്യതകൾ തീർത്ത് നൽകാമെന്ന് പറഞ്ഞ് ഒറ്റത്തവണ തീർപ്പാക്കലിന് ബാങ്കിൽ അടക്കാൻ തുകയും വാങ്ങും. എന്നാൽ ഈ തുക ബാങ്കിലേക്ക് എത്തില്ല. ഇത്തരത്തിൽ 56 അധികം വാഹന ഉടമകളെ പറ്റിച്ച് സൗജി ജോൺ അടിച്ചുമാറ്റിയത് ഒരു കോടി 78 ലക്ഷം രൂപയാണ്. 

ബാങ്കിലെ ബാധ്യതകൾ തീർത്തതിന് വ്യാജ എന്‍ഒസി അടക്കം നൽകിയിരുന്നു തട്ടിപ്പ്. ഏറെനാളായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്നു സൗജി ജോണിനെ വൈറ്റിലയിൽ വെച്ചാണ് പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റ് നാലുപേരെ കൂടി കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios