രഹസ്യ വിവരം കിട്ടി, വീട്ടിലെത്തി പൊലീസ്; പരിശോധനയിൽ കണ്ടത് വീടിന്റെ ഹാളിൽ ചാരായ നിർമ്മാണം, വീട്ടുടമ അറസ്റ്റിൽ 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

man arrested from house while making Arrack inside house in trivandrum

തിരുവനന്തപുരം: വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ വീട്ടുടമ പൊലീസ് പിടിയിൽ. കാട്ടാക്കട ബഥനിപുരം സ്വദേശി വിജയനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ചാരായ നിർമ്മാണവും വിൽപ്പനയും നടത്തുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നിയന്ത്രണംവിട്ടെത്തിയ ടിപ്പർ ലോറി കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലുമിടിച്ചു, 2 ബൈക്ക് യാത്രികർ മരിച്ചു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് ബഥനിപുരം സ്വദേശി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീടിന്റെ ഹാളിലെ ചാരായ നിർമ്മാണമാണ്. വീട്ടിൽ നിന്ന് മുപ്പതും അമ്പതും ലിറ്റ‌ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും വിൽപനക്ക് തയ്യാറാക്കിയ 15 ലിറ്റർ ചാരായവും കണ്ടെത്തി. വാറ്റുപകരണങ്ങളും സ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം വീട്ടിൽ ഇത്തരത്തിൽ ചാരായം നിർമ്മിച്ച് വിൽക്കുന്നത് വിജയൻ പതിവാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios