ബന്ധുവീട്ടിൽ താമസിച്ചത് ഒരു ദിവസം, തിരികെ വന്നപ്പോൾ വീടിനകം അലങ്കോലം; 60000 രൂപയും നാലരപവൻ സ്വർണവും കവർന്നു

മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച. നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു. 

malappuram valayamkulam theft gold and money robbery

മലപ്പുറം: മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച. നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലും വീട്ടിൽ നിന്ന് രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നതും കണ്ടത്. അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആണ്. മോഷ്ടാക്കൾ വന്നു എന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios