കോഴിക്കോട്ട് പുതിയ 40 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 40 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി അഞ്ച് പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Kozhikode has 40 new containment zones

കോഴിക്കോട്:  കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 40 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി അഞ്ച് പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 മാവാട്ട്, വാണിമേല്‍ പഞ്ചായത്ത് വാര്‍ഡ് 12ലെ കന്നുകുളം മുതല്‍ പരപ്പുപ്പാറ റോഡ് വരെയും പരപ്പുപ്പാറ-പാണ്ടികടവ് റോഡ് വരെയും വാണിമേല്‍ പഞ്ചായത്ത് വാര്‍ഡ് 11ലെ പുഴമൂല ഭാഗം, പുഴമൂല-പായിക്കണ്ട് റോഡ് ഉള്‍പ്പെടുന്ന പ്രദേശം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ചുങ്കംനോര്‍ത്തിലെ മൂന്നാംതോട് റോഡ്- പനയുള്ളക്കുന്ന്- പാലോറക്കുന്ന്- തോട്ടപറമ്പ് ഭാഗം
മരുതോങ്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 മരുതോങ്കര സൗത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 നടുപ്പൊയില്‍ (നിട്ടൂര്‍ എല്‍.പി സ്‌കൂള്‍ ഭാഗം, വാര്‍ഡ് 13 നിട്ടൂര്‍ (നിട്ടൂര്‍ സൊസൈറ്റി സെന്റര്‍ ഭാഗം)

മുക്കം മുന്‍സിപ്പാലിറ്റി വാര്‍ഡ് 14 മുക്കം( കല്ലൂരമ്പലം റോഡിനും പൊയിലില്‍ റോഡിനും ഇടയില്‍ വരുന്ന ഭാഗം), വാര്‍ഡ് 33 കാതിയോട്( പാലക്കുന്നുമ്മല്‍- കളത്തിങ്കല്‍ ഭാഗം), മാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9-കോട്ടക്കുന്ന, നാദാപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ചിയ്യൂര്‍, വാര്‍ഡ് 20 പുളിക്കൂല്‍, വാര്‍ഡ് 21 നാദാപുരം ടൗണ്‍, പുറമേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കല്ലുപുറം, തൂണേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4-പേരോട്, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3-തെരുവത്ത് കടവ്, ഏറാമല ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുറിഞ്ഞാലിയോട്, കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 -കക്കോടി ബസാര്‍ ഈസ്റ്റിലെ- പടിഞ്ഞാറ് പൂവത്തൂര്‍ റോഡ് കയറ്റം മുതല്‍ കിഴക്ക് പൂവത്തൂര്‍ റോഡ് വളവ് വരെയും, കിഴക്കേടത്ത് കോളനി റോഡും ഉള്‍പ്പെടുന്ന 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍, വാര്‍ഡ് 15 കിരാലൂര്‍( പടിഞ്ഞാറ്റുമുറി കിരാലൂര്‍ സ്‌കൂള്‍ റോഡില്‍ കട്ടയാട്ടൂര്‍ വളവ് മുതല്‍ ചെറുകാടി പാലം വരെയും കെ.ടി.ടി. റോഡ്, വഴിപോക്കില്‍ താഴം-  താമരടിത്താഴം റോഡില്‍ താമരടിത്താഴം ഭാഗം, തേനിങ്ങല്‍- അറപ്പൊയില്‍ റോഡില്‍ തേനിങ്ങല്‍ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശം), കാരശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ആനയാംകുന്ന്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ദേവര്‍കോവില്‍,  നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 പയ്യക്കണ്ടി, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 8 അയനിക്കാട് നോര്‍ത്ത്, 4- മൂരാട് സൗത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 പേരാമ്പ്ര ടൗണ്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ചെമ്മരുത്തൂര്‍ വെസ്റ്റ്, വാര്‍ഡ് 18 ചെമ്മരുത്തൂര്‍ സൗത്ത്, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 കരുകുളം, വടകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 3- കുളങ്ങരത്ത്, 6- പരവന്തല, 7- വടകര തെരു, 9- കോട്ടപറമ്പ്, 22-മാമ്പള്ളി, 32- നല്ലടത്ത്, 37- കക്കട്ടിയില്‍, 38- തുരുത്തിയില്‍, 39- കയ്യില്‍, 40- അഴിത്തല-1, 43- നടോല്‍, 45- പാണ്ടികശാല എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകള്‍.

കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷനുകളായ 7, 38 എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ താഴെപറയുന്ന പ്രദേശങ്ങള്‍ മാത്രം മൈക്രോ കണ്ടെയിന്‍മെന്റ് സോണായി നിലനിര്‍ത്തി ബാക്കി ഭാഗങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി.

വാര്‍ഡ് 12 പരപ്പന്‍പൊയില്‍ ഈസ്റ്റിലെ എടക്കണ്ണി വയല്‍ -പനച്ചിപറമ്പ് റോഡ് മുതല്‍ കുന്നുമ്മല്‍ കോളനി വരെയുള്ള ഇടതുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം . വാര്‍ഡ് 14- ചെമ്പ്രയിലെ മാടത്തില്‍പ്പുറായില്‍ (കൊന്തളം റോഡ്), പുറായില്‍ (ചെമ്പ്ര എല്‍.പി സ്‌കൂളിന് പുറക് വശം ) ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് -17 കൂഴക്കോട് (സെക്കന്‍ഡ് മൈക്രോ കണ്ടന്റ്‌മെന്റ് സോണ്‍ ) പടിഞ്ഞാറ് - ഇഷ്ടികബസാര്‍ പെരുവഴിക്കടവ് റോഡ് തരംഗം ക്ലബ് മുതല്‍ മല്ലിശ്ശേരി ചിരട്ടമണ്ണില്‍ ഭാഗം വരെ വടക്ക് - തരംഗം ക്ലബ് മുതല്‍ പാതിരിശേരി ഉണ്ണിരിക്കുഴിയില്‍ റോഡ് വരെ തെക്ക് കിഴക്ക് - ഖാദി ബോര്‍ഡ് -അമ്പലം ഉണ്ണീരിക്കുഴി റോഡ് ഉള്‍പ്പെട്ട ഭാഗം മൈക്രോ കണ്ടെയിന്‍മെന്റ് സോണാക്കി.

നന്മണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 ല്‍ ഉള്‍പ്പെട്ട താഴെപറയുന്ന അതിരളവുകളോട് കൂടിയ പ്രദേശം: ഗ്രാമോദയം അങ്കണവാടി പരിസരം (തെക്ക് കിഴക്ക് ഭാഗം : ചീക്കിലോട് ഒളയിമ്മല്‍ -കൊളത്തുര്‍ കനാല്‍ റോഡിന്റെ ഇടതുവശം , വടക്ക് പടിഞ്ഞാറ് ഭാഗം : ചീക്കിലോട് കാരാട്ടുപാറ റോഡിന്റെ വലതുവശം മൈക്രോ കണ്ടെയിന്‍മെന്റ് സോണാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios