2024ലെ കേരള പുരസ്‌കാരങ്ങള്‍: നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം, അവസാന തീയതി ജൂലൈ 31
ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ക്ക് ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ് എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് പുരസ്്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.
കേരള പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471-251 8531, 251 8223 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് ഐടി മിഷന്റെ 0471-252 5444 എന്നീ നമ്പറുകളിലും ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.