red sand boa snake : ഇരുതലമൂരിക്ക് വില പറഞ്ഞുറപ്പിച്ചത് 10 കോടി!, കച്ചവടത്തിന് മുമ്പേ യുവാവ് പിടിയില്‍

വിദേശമലയാളിക്കു വേണ്ടിയാണ് ഇയാള്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചത്. 10 കോടി രൂപ വില പറഞ്ഞുറപ്പിച്ച ശേഷമാണ് ഇയാല്‍ പാമ്പിനെ കൊണ്ടുവന്നത്.
 

Illegal sand boa snake trafficking seized by RPF

പാലക്കാട് :10 കോടി രൂപക്ക്  വിദേശത്തേക്കു കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നു കേരളത്തിലെത്തിച്ച  ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍.  മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച് ഹബീബിനെയാണു (35) പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസിലായിരുന്നു ഇയാള്‍ കേരളത്തിലേക്ക് വന്നിരുന്നത്. 4.250 കിലോ തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാള്‍ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നത്. സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.


പാമ്പിനെ വേണ്ടത് വിദേശ മലയാളിക്ക്

വിദേശമലയാളിക്കു വേണ്ടിയാണ് ഇയാള്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചത്. 10 കോടി രൂപ വില പറഞ്ഞുറപ്പിച്ച ശേഷമാണ് ഇയാല്‍ പാമ്പിനെ കൊണ്ടുവന്നത്. ബാഗിനുള്ളില്‍ തുണിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ചാണു പാമ്പിനെ കൊണ്ടുവന്നത്്. പരിശോധനയ്ക്കിടെ അപകടം മണത്ത ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. പരിശോധനക്ക് ശേഷം ഇരുതലമൂരിയെ മലമ്പുഴ സ്‌നേക്ക് പാര്‍ക്കിലേക്കു മാറ്റി. വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ പരിശോധനയില്‍ ഇതിനു പരുക്കുകളില്ലെന്നും ആരോഗ്യമുണ്ടെന്നും കണ്ടെത്തി. 3 ദിവസത്തെ നിരീക്ഷണത്തിനു പാമ്പിലെ വനത്തില്‍ വിടും. 

എന്തിനാണ് ഇരുതലമൂരി

ഇരുതലമൂരി എന്ന വിഷമില്ലാത്ത പാമ്പിനെ ചി അന്ധവിശ്വാസങ്ങളുടെ പേരിലാണ് കച്ചവടം ചെയ്യുന്നത്. ഇരുതലമൂരിയെ കൈവശം വച്ചാല്‍ സമ്പത്തു വര്‍ധിക്കുമെന്നും ഭാഗ്യം കൈവരുമെന്നുമാണ് ചിലരുടെ വിശ്വാസം. വെള്ളിമൂങ്ങ തുടങ്ങിയ മറ്റു ചില ജീവികളും ഈ പട്ടികയില്‍ ഉണ്ട്. ഇത്രയും കൂടിയ വിലക്ക് കച്ചവടമാക്കുന്ന സംഭവം ആദ്യമായിട്ടാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുതലമൂരിയെ കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. കോണ്‍സ്റ്റബിള്‍ വി.സവിന്‍ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

മദ്യലഹരിയില്‍ ലൈംഗികാതിക്രമണം; പോക്സോ കേസില്‍ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂര്‍: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ (Vellimadukunnu Children's Home)  നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് (Congress leader) അറസ്റ്റില്‍. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവ നേതാവും കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും പോക്സോ കേസ് (pocso case) പ്രതാരം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവംമ്പര്‍ 21ന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി 16കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആരോടു പറയാതെ പെണ്‍കുട്ടി നാട്ടില്‍ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെണ്‍കുട്ടികളിലൊരാളാണ് പിതാവിന്‍റെ സുഹൃത്തിന്‍റെ അതിക്രമണത്തിന് ഇരയായയത്.  കഴിഞ്ഞ ജനുവരി 26ന് ആണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായത്. കാണാതായ കുട്ടികളെ പിന്നീട്  ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തിയിരുന്നു. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios