ബാങ്ക് ജീവനക്കാരൻ്റെ വാടക വീട്ടില്‍ മോഷണം: മറ്റൊരു കീ ഉപയോഗിച്ച് 16 പവൻ കവ‍ര്‍ന്നത് ഉടമയുടെ പേരമകൻ, അറസ്റ്റ്

സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖയിലെ അസിസ്റ്റൻറ് മാനേജരായ ജിതിൻ ഷാജിയുടെ വീട്ടിൽ നിന്നാണ് സതീശ് സ്വർണം മോഷ്ടിച്ചത്. ഒരു മാസം മുൻപ് ജിതിൻറെ ഭാര്യ പഠനത്തിനായി മുനിയറയിലെ കുടുംബ വീട്ടിലേക്ക് പോയിരുന്നു. 

gold robbery at bank employee grandson of the owner arrest at idukki using spare key

ഇടുക്കി: ഇടുക്കി സൂര്യനെല്ലിയിൽ വാടകക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരൻറെ വീട്ടിൽ നിന്നും 16 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റിൽ. സൂര്യനെല്ലി സ്വദേശി സതീശിനെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.

സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖയിലെ അസിസ്റ്റൻറ് മാനേജരായ ജിതിൻ ഷാജിയുടെ വീട്ടിൽ നിന്നാണ് സതീശ് സ്വർണം മോഷ്ടിച്ചത്. ഒരു മാസം മുൻപ് ജിതിൻറെ ഭാര്യ പഠനത്തിനായി മുനിയറയിലെ കുടുംബ വീട്ടിലേക്ക് പോയിരുന്നു. അതിനു ശേഷം ജിതിൻ മാത്രമാണ് വാടക വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിൻ വൈകിട്ടാണ് മടങ്ങിയെത്തുക. പകൽ സമയത്ത് വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുകൾ നിലയിൽ ജിതിൻ താമസിക്കുന്ന വീട് തുറന്ന് അകത്തു കയറി അലമാരയിൽ നിന്നും സ്വർണം മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജിതിൻറെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും സതീശ് തിരുനെൽവേലിയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് പൊലീസ് സംഘം തിരുനെൽവേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.   

മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് സതീശ് മൂന്നാറിലും കുരുവിള സിറ്റിയിലുമായി പണയപ്പെടുത്തിയിരുന്നു. ഈ പണവുമായാണ് തമിഴ്നാട്ടിലേക്ക് കടന്നത്. പണയപ്പെടുത്തിയ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പണയം വെച്ചതിന്റെ ബാക്കി സ്വർണം പലരുടെയും കൈകളിൽ ഏൽപ്പിച്ചതായാണ് സതീശ് പറയുന്നത്. അതിനാൽ പ്രതിയെ വീണ്ടും  കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. 

'പോളിങ് കുറയുമെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു, പക്ഷേ കോണ്‍ഗ്രസ് മുൻകൂട്ടി തിരിച്ചറിഞ്ഞില്ല' ; പിവി അൻവര്‍

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios