നവംബര്‍ രണ്ട് മുതൽ മൂന്ന് വരെ, തിരുവനന്തപുരത്ത് പലയിടത്തായി ജലവിതരണം തടസപ്പെടും

ജലവിതരണം തടസ്സപ്പെടും.  ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

From November 2nd to 3rd water supply will be interrupted in many places in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് പലയിടത്തായി വാട്ടര്‍ അതോറിറ്റിയുടെ കുടുവെള്ള വിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്  ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ  ആൽത്തറ -വഴുതക്കാട് റോഡിൽ  പുതിയതായി   സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനാലാണിത്.

02.11 .24 രാവിലെ  എട്ടു മണി മുതൽ  03.11.24 രാവിലെ എട്ടു മണി വരെ പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ,  വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട,   വലിയശാല എന്നിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , കുമാരപുരം, അണമുഖം, കണ്ണമ്മൂല,  എന്നീ സ്ഥലങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും.  ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും, അറിയിപ്പുമായി വാട്ടർ അതോറിറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios