ചിറയിൽ കുളിക്കാനിറങ്ങി; തൃശൂരില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.
ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Also Read: 300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല