Asianet News MalayalamAsianet News Malayalam

കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി

പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് എത്തി രേഖകൾ കണ്ടെടുത്ത ശേഷം സ്ഥാപനം പൂട്ടിയത്

Financial Fraud case Nellimoottil Finance closed by police
Author
First Published Jun 30, 2024, 1:13 AM IST

തിരുവനന്തപുരം: കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി.  കാട്ടാക്കട പ്ലാവൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പൊലീസ് ഇടപെട്ട് പൂട്ടിയത്. എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പ്ലാവൂർ നെല്ലിമൂട് സ്വദേശി പ്രമോദാണ് സ്ഥാപനം നടത്തിയിരുന്നത്. ഇയാൾ ആറുമാസം മുമ്പ് നാട് വിട്ടിരുന്നു. സമീപത്ത് ആമച്ചൽ എന്ന സ്ഥലത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.

പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് എത്തി രേഖകൾ കണ്ടെടുത്ത ശേഷം സ്ഥാപനം പൂട്ടിയത്. രണ്ടു മാസങ്ങൾക്കു മുമ്പ് ആമച്ചലിലെ സ്ഥാപനവും പൊലീസ് പൂട്ടിയിരുന്നു.

ഇന്ത്യക്കാകെ അഭിമാനം, ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് മോദിയും രാഹുലുമടക്കമുള്ളവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios