ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്‍റിൽ കറുത്ത ഷോൾഡർ ബാഗ്, അകത്ത് 16 സോപ്പു പെട്ടികൾ; തുറന്നപ്പോൾ 164 ഗ്രാം ഹെറോയിൻ

എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിന്റെ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്‍റിൽ ലഗേജ് ക്യാരിയറിലുണ്ടായിരുന്ന കറുത്ത ഷോൾഡർ ബാഗിൽ നിന്നാണ് എക്സൈസിന് മയക്കുമരുന്ന് ലഭിച്ചത്.

excise seized heroin from train in Olavakkode railway station vkv

പാലക്കാട്: പാലക്കാട് ട്രെയിനിൽ നിന്നും മയക്കുമരുന്ന് പിടികൂടി എക്സൈസ്. എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.  ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം.  164 ഗ്രാം ഹെറോയിനാണ് എക്സൈസ്  കണ്ടെടുത്തത്.

എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിന്റെ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്‍റിൽ ലഗേജ് ക്യാരിയറിലുണ്ടായിരുന്ന കറുത്ത ഷോൾഡർ ബാഗിൽ നിന്നാണ് എക്സൈസിന് മയക്കുമരുന്ന് ലഭിച്ചത്. പരിശോധനയിൽ ഉടമസ്ഥനില്ലാത്ത ബാഗ് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. കറുത്ത ഷോൾഡർ ബാഗിൽ വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളിൽ പ്ളാസ്റ്റിക് കവറുകളിലായിട്ടാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. 

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, ആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായിട്ടാണ്  ട്രെയിനിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് കൊണ്ടുവന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിനിടെ എറണാകുളത്തും എക്സൈസിന്‍റെ വൻ ലഹരി വേട്ട. കഞ്ചാവും ഹെറോയിനുമായി രണ്ട് അസ്സം സ്വദേശികളെ എക്സൈസ്  പിടികൂടി. അസ്സം സ്വദേശികളായ നസുർ താവ് (30 വയസ്സ്), നബി ഹുസൈൻ (23 വയസ്സ് ) എന്നിവരാണ് 1.252 കിലോ കഞ്ചാവും, 8.384 ഗ്രാം ഹെറോയിനുമായി അറസ്റ്റിലായത്.  അസ്സമിൽ നിന്നും വീര്യം കൂടിയ ഇനം ഹെറോയിനും  കഞ്ചാവും കടത്തിക്കൊണ്ടു  വന്ന് മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവർ വില്പന നടത്തിയിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. 

Read More: തൃശൂരിൽ പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് 4 പശുക്കൾ ചത്തു, കർഷകൻ തലനാരിഴയ്ക്ക് രക്ഷപെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios