ഒന്നര മാസം മുൻപ് മോഷണം, അതേ പണി തീരാത്ത വീട്ടിൽ വീണ്ടും മോഷണം; കൊണ്ട് പോയത് ഇലക്ട്രിക്കൽ വയർ
ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു. ഇതേ തുടർന്ന് വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചു.
തൃശൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം. എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒന്നര ലക്ഷം രൂപയുടെ വയർ മോഷ്ടിച്ചത്. ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു. ഇതേ തുടർന്ന് വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇക്കഴിഞ്ഞ ദിവസം വീണ്ടും വയർ മോഷണം പോയി. സിസിടിവി ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം