വയനാട്ടിൽ 57 പേർക്ക് കൂടി കൊവിഡ്; 56 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 322 പേർ ചികിത്സയിൽ
ജില്ലയില്‍ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.
വയനാട്: ജില്ലയില്‍ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ ( 27 വാളാട് സ്വദേശികളും മൂന്ന് വെളളമുണ്ട സ്വദേശികളും, ചൂരല്‍മല സമ്പര്‍ക്കത്തിലുളള ആറ് പേര്‍, കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കണിയാമ്പറ്റ സ്വദേശികളായ ഏഴ് പേര്‍, കെല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കെല്ലൂര്‍ സ്വദേശികളായ ആറ് പേര്‍ , മാനന്തവാടി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള വേമം സ്വദേശികള്‍ രണ്ട് പേര്‍ , മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പുല്‍പ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുളള പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ സമ്പര്‍ക്കത്തിലുള്ള തരുവണ സ്വദേശി (65), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള മുണ്ടക്കുറ്റി സ്വദേശിനി (67), ഓഗസ്റ്റ് രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (36) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 33 പേര്‍ രോഗമുക്തി നേടി. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്.