പാലക്കാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കൊവിഡ്; 151 പേർക്കും സമ്പർക്കത്തിലൂടെ
ജില്ലയില്‍ ഇന്ന് കോഴിക്കോട് സ്വദേശിക്ക് ഉള്‍പ്പെടെ 180 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
പാലക്കാട്: പാലക്കാട് സമ്പർക്കത്തിലൂടെയുളള രോഗബാധ കൂടുന്നു. വെളളിയാഴ്ച സ്ഥിരീകരിച്ച 180ൽ 151 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ 34 പേർ കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെക്ക് ജോലിക്ക് വന്ന അതിഥി തൊഴിലാളികളാണ്. കഞ്ചിക്കോട് ക്ലസ്റ്റർ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ 13 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. എലപ്പുളളി പഞ്ചാത്തിലെ ആറ് ജീവനക്കാർക്കും രോഗബാധയുണ്ട്. പട്ടാമ്പി ക്ലസ്റ്ററിൽ രോഗവ്യാപനം കുറയുന്നെ്ങ്കിലും കിഴക്കൻ മേഖലയായ പുതുനഗരം, എലപ്പുളളി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ വ്യാപനം കൂടുന്നത്. വെളളിയാഴ്ച 91 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിൽ 948 പേരാണ് ചികിത്സയിലുളളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്
അരുണാചല്‍ പ്രദേശ്-1
അലനല്ലൂര്‍ സ്വദേശി (33 പുരുഷന്‍)
വെസ്റ്റ് ബംഗാള്‍-1
പിരായിരി സ്വദേശി (40 പുരുഷന്‍)
ബീഹാര്‍-1
അതിഥി തൊഴിലാളി (23 പുരുഷന്‍)
ജമ്മു കാശ്മീര്‍-1
അഗളി സ്വദേശി ( 38 പുരുഷന്‍)
തമിഴ്‌നാട്-2
അലനല്ലൂര്‍ സ്വദേശി (48 പുരുഷന്‍)
അഗളി സ്വദേശി (5, പെണ്‍കുട്ടി)
കര്‍ണാടക-2
തിരുമിറ്റക്കോട് സ്വദേശി (23 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി(32 പുരുഷന്‍)
യുഎഇ-3
തച്ചമ്പാറ സ്വദേശി (18 പുരുഷന്‍)
പിരായിരി സ്വദേശി (25 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (51 പുരുഷന്‍)
സൗദി-3
തിരുമിറ്റക്കോട് സ്വദേശി (44 പുരുഷന്‍)
കോഴിക്കോട് സ്വദേശി (25 പുരുഷന്‍)
ഷോര്‍ണൂര്‍ സ്വദേശി (43 പുരുഷന്‍)
ഒമാന്‍-3
വല്ലപ്പുഴ സ്വദേശി (38 പുരുഷന്‍)
ചളവറ സ്വദേശി (33 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (40 പുരുഷന്‍)
ഖത്തര്‍-1
പട്ടിത്തറ സ്വദേശി (28 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-9
താരേക്കാട് സ്വദേശി(26 സ്ത്രീ)
എലപ്പുള്ളി സ്വദേശി (22 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (65 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശികള്‍ (24, 50 പുരുഷന്മാര്‍)
തെങ്കര സ്വദേശി (29 സ്ത്രീ)
പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (37 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (28 സ്ത്രീ)
കൂടല്ലൂര്‍ സ്വദേശി (34 സ്ത്രീ)
സമ്പര്‍ക്കം -151
കൊഴിഞ്ഞാമ്പാറ സ്വദേശി (6 ആണ്‍കുട്ടി)
പുതുനഗരം സ്വദേശികള്‍ (17 പെണ്‍കുട്ടി,39,35,39,56,36 സ്ത്രീകള്‍, 33, 21,19 പുരുഷന്മാര്‍)
പിരായിരി സ്വദേശി (27 പുരുഷന്‍)
പെരുവമ്പ് സ്വദേശികള്‍ (48, 20,23 പുരുഷന്മാര്‍, 15 പെണ്‍കുട്ടി, 19 സ്ത്രീ)
നൂറണി സ്വദേശികള്‍ (60,21 പുരുഷന്മാര്‍)
തൃത്താല സ്വദേശി (63 സ്ത്രീ)
തെങ്കര സ്വദേശികള്‍ (63 സ്ത്രീ, 24 പുരുഷന്‍)
കുനിശ്ശേരി സ്വദേശികള്‍ (47 സ്ത്രീ, 20 പുരുഷന്‍)
ചളവറ സ്വദേശി (2 പെണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശികള്‍ (52,18,21 സ്ത്രീകള്‍, 27, 32,25,58,32,30പുരുഷന്മാര്‍)
തച്ചനാട്ടുകര സ്വദേശികള്‍ (68,66,21 പുരുഷന്മാര്‍, 55 സ്ത്രീ)
എലപ്പുള്ളി സ്വദേശികള്‍ (38, 44,45,32,22,22,20,27,34,36, 24 പുരുഷന്മാര്‍, 3 പെണ്‍കുട്ടി, 42,40,44,50,20 സ്ത്രീകള്‍). ഇതില്‍ ആറുപേര്‍ പഞ്ചായത്ത് ജീവനക്കാരാണ്.
കാരാകുറുശ്ശി സ്വദേശി (8,11 പെണ്‍കുട്ടികള്‍ ,14 ആണ്‍കുട്ടി , 24,37 പുരുഷന്മാര്‍)
നാഗലശ്ശേരി സ്വദേശികള്‍ (4 വയസ്സുള്ള 3 ആണ്‍കുട്ടികള്‍,6 ആണ്‍കുട്ടി, 64 , 39, 25 സ്ത്രീകള്‍)
ലക്കിടി സ്വദേശികള്‍ (38,65 സ്ത്രീകള്‍ 43 പുരുഷന്‍)
പിരായിരി സ്വദേശി (13 ആണ്‍കുട്ടി)
പിരായിരി പഞ്ചായത്തിലെ ജീവനക്കാരി(48)
അലനല്ലൂര്‍ സ്വദേശി (44 പുരുഷന്‍)
ചങ്ങലീരി സ്വദേശി (12 പെണ്‍കുട്ടി)
കൂടല്ലൂര്‍ സ്വദേശി (38 സ്ത്രീ)
കുമരം പുത്തൂര്‍ സ്വദേശി (14 പെണ്‍കുട്ടി)
മേലാര്‍കോട് സ്വദേശി (61 പുരുഷന്‍)
ശ്രീകൃഷ്ണപുരം സ്വദേശി (31 സ്ത്രീ)
തൃപ്പാളൂര്‍ സ്വദേശി (54,44 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (35 സത്രീ, 10,12 ആണ്‍കുട്ടികള്‍ ,14 പെണ്‍കുട്ടി)
ഷൊര്‍ണ്ണൂര്‍ സ്വദേശി (22 സ്ത്രീ)
കോഴിപ്പാറ അഹല്യ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍. ഇതില്‍ പത്ത് സ്ത്രീകളും (48,23,26,23,24,33,36,40,46,43)രണ്ടു പുരുഷന്മാരും (56,17) ആണ് ഉള്‍പ്പെടുന്നത്.
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൃത്താല സ്വദേശികളായ ആറുപേര്‍, മുതുതല സ്വദേശികളായ മൂന്നുപേര്‍, പട്ടാമ്പി സ്വദേശികളായ ആറുപേര്‍, നാഗലശ്ശേരി, ഓങ്ങല്ലൂര്‍, അമ്പലപ്പാറ സ്വദേശികള്‍ ഒരാള്‍ വീതം. ഇതില്‍ എട്ടു പേര്‍ കുട്ടികളാണ്.
കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന 33 അതിഥി തൊഴിലാളികള്‍ക്കും 4 കഞ്ചിക്കോട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് (38) രോഗം സ്ഥിരീകരിച്ചു
ഇതുകൂടാതെ ഓഗസ്റ്റ് 11 ന് മരണപ്പെട്ട കോട്ടായി സ്വദേശിക്ക് (64 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 948 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.