Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ അമ്മക്ക് പൂച്ചയുടെ കടിയേറ്റു, ചികിത്സ വൈകിയെന്ന് ആരോപണം

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന്റെ കൂടെ നില്‍ക്കാന്‍ ആദിത്യക്ക് മാത്രമായിരുന്നു അനുവദാമുണ്ടായിരുന്നത്. ഈ കാര്യങ്ങളെല്ലാം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണം

child s mother  who is undergoing treatment at Kozhikode medical college  bitten by a cat and the treatment was allegedly delayed
Author
First Published Sep 6, 2024, 10:09 PM IST | Last Updated Sep 6, 2024, 10:09 PM IST

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയുടെ അമ്മക്ക് പൂച്ചയുടെ കടിയേറ്റു. മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ 34ാം വാര്‍ഡില്‍ വച്ച് ഇന്ന് രാത്രി ഏഴോടെയാണ് അത്യാഹിതമുണ്ടായത്. രണ്ടര വയസുകാരനായ കുഞ്ഞിന്റെ അമ്മയായ ആദിത്യ കൃഷ്ണക്ക് കാലില്‍ കടിയേറ്റത്. ശസ്ത്രക്രിയ ചെയ്യുന്നതിനായി ഇന്നലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 

ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആദിത്യ കൃഷ്ണയാണ് കുഞ്ഞിന് സമീപം ഉണ്ടായിരുന്നത്. വരാന്തയിലൂടെ നടക്കുമ്പോഴാണ് ആദിത്യക്ക് കടിയേറ്റതെന്ന് ഭര്‍ത്താവ് മടവൂര്‍ പൈമ്പാലശ്ശേരി സ്വദേശി വിജീഷ് പറഞ്ഞു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് വിജീഷ് സൂചിപ്പിച്ചു. 

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന്റെ കൂടെ നില്‍ക്കാന്‍ ആദിത്യക്ക് മാത്രമായിരുന്നു അനുവദാമുണ്ടായിരുന്നത്. ഈ കാര്യങ്ങളെല്ലാം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പീഡന പരാതി നൽകിയെന്ന് പൊന്നാനിയിലെ വീട്ടമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios