വയനാടിന് ചക്കുളത്തുകാവ് ക്ഷേത്രത്തിൻറെ കൈത്താങ്ങ്; അഞ്ചു ലക്ഷം രൂപയുടെ സഹായം; ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ദുരന്തത്തിൽ മരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ

Chakkulathukavu temple donates 5 lakh to CMDRF to rebuild Wayanad

ചക്കുളത്തുകാവ്: ദുരന്തം ദുരിതം വിതച്ച വയനാടിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൻറെ കൈത്താങ്ങ്.ചക്കുളത്തുകാവ് ട്രസ്റ്റിൻറെയും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന കൈമാറി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്ന് ആലപ്പുഴ സബ് കളക്ടർ സമീർ കിഷന് ധനസഹായം കൈമാറി. ദുരിത ബാധിതരായ സഹോരങ്ങൾക്ക് സഹായമാകാനാണ് തുക നൽകുന്നതെന്നും ദുരന്തത്തിൽ മരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കുട്ടനാട് താഹസിൻദാർ എസ്.അൻവർ, പി.വി ജയേഷ് , ഡെപ്യൂട്ടി തഹസിൻദാർ വി.എസ് സൂരജ്, രഞ്ചിത്ത് ബി. നമ്പൂതിരി, ജയസൂര്യ നമ്പൂതിരി ,രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് പിഷാരത്ത് ,എൻ ദേവിദാസ് , ഡി.പ്രസന്നകുമാർ ,പി.കെ സ്വാമിനാഥൻ, രാജീവ് എം.പി, കെ.എസ് ബിനു എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios