കോഴിക്കോട് ജില്ലയിൽ ഇന്ന് 71 പേര്‍ക്ക് കൊവിഡ് മുക്തി; 540 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13784 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 

71 more people healing covid 19 in kozhikode

കോഴിക്കോട്: ഇന്ന് 71 പേർ കൊവിഡ് രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 71 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13784 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതുവരെ 81340 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

രോഗമുക്തി നേടിയവര്‍

• കോഴിക്കോട് കോര്‍പ്പറേഷന്‍ -  17
• കായക്കൊടി -1
• പുറമേരി - 1
• ഓമശ്ശേരി - 1
• വില്ല്യാപ്പളളി - 1
• വാണിമേല്‍ - 1
• ചോറോട് - 2
• കൂരാച്ചുണ്ട് - 1
• ഉണ്ണികുളം - 2
• കൂടരഞ്ഞി - 2
• രാമനാട്ടുകര - 1
• പെരുവയല്‍  - 2
• കൊയിലാണ്ടി - 1
• പേരാമ്പ്ര - 1
• തിരുവളളൂര്‍ - 1    
• ഒളവണ്ണ -  2
• താമരശ്ശേരി - 1
• അഴിയൂര്‍ - 3
• മേപ്പയൂര്‍ - 1
• കീഴരിയൂര്‍ - 1
• ഒഞ്ചിയം - 1
• കക്കോടി   - 3
• ഫറോക്ക്  - 6
• മൂക്കം-  1
• ചങ്ങരോത്ത് - 1
• വടകര - 3
• തിക്കോടി - 4
• കുന്ദമംഗലം  -  2
• വയനാട്  -  2
• മലപ്പുറം  -  3
• കാസര്‍കോട് - 1
• പാലക്കാട് - 1

ഇന്ന് പുതുതായി വന്ന 105 പേര്‍ ഉള്‍പ്പെടെ 984 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 292   പേര്‍ മെഡിക്കല്‍ കോളേജിലും,123പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും,  94 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും,101 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 154  പേര്‍ എന്‍.ഐ.ടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും,107 പേര്‍ മണിയൂര്‍  നവോദയ എഫ് എല്‍ ടിസിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടിസിയിലും, 15പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 71 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 2141 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ സ്രവ സാംപിളുകള്‍ 92363   പരിശോധനയ്ക്ക് അയച്ചതില്‍ 88208 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 85867എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 4428 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. 

ജില്ലയില്‍ ഇന്ന് വന്ന 336 പേര്‍ ഉള്‍പ്പെടെ ആകെ 3358 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 614പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും,2696 പേര്‍ വീടുകളിലും, 48 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28177പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3  പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1608 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 1388 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4738 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios