ആശങ്ക ഒഴിയാതെ കോഴിക്കോട്; ഇന്ന് 536 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 485 പേര്‍ക്ക് രോഗം
വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 536 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് കുറെ ദിവസങ്ങളായി നാനൂറിന് മുകളിലാണ് രോഗബാധിതരുടെ നിരക്ക്. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4108 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. ഇന്ന് പുതുതായി വന്ന 709 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21,630 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 97,704 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 372 പേര്‍ ഉള്‍പ്പെടെ 3,132 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 288 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 5,410 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,95,708 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,93,612 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,82,508 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,096 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 345 പേര്‍ ഉള്‍പ്പെടെ ആകെ 3,915 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 602 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,257 പേര്‍ വീടുകളിലും 56 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 37,112 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.