Asianet News MalayalamAsianet News Malayalam

മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 വയസുകാരനും അച്ഛന്റെ സഹോദരഭാര്യയും മരിച്ചു

പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
 

3 year old boy and his fathers sister in law died after  Mampad scooter went out of control and overturned
Author
First Published Sep 16, 2024, 12:52 PM IST | Last Updated Sep 16, 2024, 1:17 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട്  മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാൽ പൂള പൊയിലാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്നത് ഷിജുവിന്റെ സഹോദരനായ ഷിനോജ് ആയിരുന്നു. ഷിനോജും ശ്രീലക്ഷ്മിയും 3 കുട്ടികളുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ ഷിനോജിനെയും രണ്ടു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios