കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ഒന്‍പത് പേര്‍ക്ക് രോഗമുക്തി
ജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 324 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഒന്‍പത് പേരാണ് രോഗമുക്തരായത്. ജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ
1. പുരുഷന്‍ (54) മണിയൂര്‍
2. പുരുഷന്‍ (33) കൊടുവളളി
3. പുരുഷന്‍ (32) ഏറാമല
4.പുരുഷന്‍, (35) ഏറാമല
5.പുരുഷന്‍ (42), വടകര
6. പുരുഷന്‍ (38) വടകര
7. പുരുഷന്‍ (47) ഏറാമല
8,9,10) 27, 42, 29 വയസുളള പുരുഷന്‍മാര്‍, തൂണേരി
11,12,13,14) 32,23,58,35 വയസുളള സ്ത്രീകള്‍, തൂണേരി
15) ഒരുവയസുള്ള ആണ്‍കുട്ടി, തൂണേരി
16,17) 65 വയസുളള പുരുഷന്‍, 30 വയസ്സുളള സ്ത്രീ, നാദാപുരം
18,19) 27, 63, വയസുളള പുരുഷന്‍മാര്‍, പുറമേരി
20) കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി സ്വദേശി (37). കല്ലായി പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ച് പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.
21) കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി സ്വദേശിനി (18).ജൂണ്‍ 30ന് സൗദിയില്‍ നിന്നും കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 15ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
22, 23) 15 വയസ്സുളള പെണ്‍കുട്ടി, 10 വയസ്സുളള ആണ്‍കുട്ടി. മണിയൂര്‍ സ്വദേശികള്‍. മണിയൂരില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍. പ്രത്യേക സ്രവ പരിശോധന നടത്തി പോസിറ്റീവായി.
24)വടകര മുനിസിപ്പാലിറ്റി സ്വദേശിനി (24).ജൂലൈ 15ന് ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗം വടകരയിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16ന് ലക്ഷണങ്ങളെ തുടര്‍ന്ന് വടകര ആശുപത്രിയിലെത്തി സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.
25) ഇരിങ്ങല്‍ പയ്യോളി സ്വദേശി (39). ജൂലൈ 4ന് ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16ന് ലക്ഷണങ്ങളെ തുടര്‍ന്ന് വടകര ആശുപത്രിയിലെത്തി സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.
26)ഉണ്ണികുളം സ്വദേശിനി (44). ജൂലൈ 11ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപിഡ്‌ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യിലേക്ക് മാറ്റി. ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1,2) 53, 37 വയസുള്ള കോര്‍പ്പറേഷന്‍ സ്വദേശിനികള്‍.
3,4,5) 3,15 വയസുള്ള ആണ്‍കുട്ടികള്‍, 6 വയസുളള പെണ്‍കുട്ടി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍.
6) 44 വയസുള്ള ഏറാമല സ്വദേശി.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന
7) ഒഞ്ചിയം സ്വദേശി (65)
8) ഉണ്ണികുളം സ്വദേശി (52)
9) പേരാമ്പ്ര സ്വദേശി (47)
24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം