കൊവിഡ്: കോട്ടയത്ത് 25 പുതിയ രോഗികള്‍; രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും  ഉള്‍പ്പെടുന്നു. അതേസമയം ജില്ലയില്‍ അഞ്ചുപേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.  

25 new covid case reported in kottayam on 14th july including doctor from general hospital

നാഗമ്പടം: കോട്ടയം ജില്ലയില്‍ ഇന്ന് (14/07/2020) 25 പേര്‍ക്കു കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും  ഉള്‍പ്പെടുന്നു. അതേസമയം ജില്ലയില്‍ അഞ്ചുപേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.  ഇതുവരെ 362 പേര്‍ക്ക് രോഗം ബാധിച്ചു. 200 പേര്‍ രോഗമുക്തരായി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്: കോട്ടയം ജനറല്‍ ആശുപത്രി-39, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -30, പാലാ ജനറല്‍ ആശുപത്രി- 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-27, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1  


രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍


1. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അയ്മനം സ്വദേശിയായ ഡോക്ടര്‍(37). എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.  
2 പാറത്തോട് സ്വദേശി(65). കണ്ണൂരില്‍നിന്നും ജൂണ്‍ 10ന് നാട്ടിലെത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  
3. പാറത്തോട് സ്വദേശിയായ ലോഡിംഗ് തൊഴിലാളി(58).
4. കോഴിക്കോടുനിന്നും ജൂണ്‍ 20ന് എത്തിയ വൈദിക വിദ്യാര്‍ഥി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.


വിദേശത്തുനിന്ന് എത്തിയവര്‍

5. ഷാര്‍ജയില്‍നിന്നും ജൂണ്‍ 26ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
6. മസ്ക്കറ്റില്‍നിന്നും ജൂണ്‍ 21ന് എത്തിയ അയ്മനം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
7. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകന്‍(12). പിതാവിനൊപ്പം മസ്കറ്റില്‍നിന്ന് എത്തിയതാണ്.രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
8.  ബഹ്റൈനില്‍നിന്നും ജൂണ്‍ 24ന് എത്തിയ അയ്മനം സ്വദേശി(70). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
9. ഷാര്‍ജയില്‍നിന്നും  ജൂണ്‍ 26ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(42). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
10. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയുടെ മകന്‍(9). അമ്മയ്ക്കൊപ്പം ഷാര്‍ജയില്‍നിന്ന് ജൂണ്‍ 26ന് എത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
11. കുവൈറ്റില്‍നിന്ന് ജൂണ്‍ 24ന് എത്തിയ കടുത്തുരുത്തി സ്വദേശിനി(65). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
12. മസ്കറ്റില്‍നിന്ന് ജൂണ്‍ 29ന് എത്തിയ മാടപ്പള്ളി തെങ്ങണ സ്വദേശി(60). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
13. കുവൈറ്റില്‍നിന്ന് ജൂലൈ ഒന്നിന് എത്തിയ മീനടം സ്വദേശി(36) രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. 
14. ദുബായില്‍നിന്ന് ജൂണ്‍ 25ന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(36). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു
15. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 26ന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(52).  രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
16. രോഗം സ്ഥിരീകരിച്ച തിരുവാര്‍പ്പ് സ്വദേശിയുടെ മകള്‍(16). പിതാവിനൊപ്പം സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
17. മസ്കറ്റില്‍നിന്ന് ജൂണ്‍ 28ന് എത്തിയ തിരുവാര്‍പ്പ് സ്വദേശിനി(45). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
18. അബുദാബിയില്‍നിന്ന് ജൂണ്‍ 27ന് എത്തിയ തൃക്കൊടിത്താനം സ്വദേശി(56). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
19. ദുബായില്‍നിന്ന് ജൂണ്‍ 25ന് എത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(27).രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍


20.ഡല്‍ഹിയില്‍നിന്നും ജൂണ്‍ 30ന് എത്തിയ അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി (10).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
21. ബാംഗ്ലൂരില്‍നിന്നും ജൂണ്‍ 26ന് എത്തിയ അയ്മനം സ്വദേശിനി(26). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
22. ആന്‍ഡമാനില്‍നിന്നും ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
23. ഗോവയില്‍നിന്ന് ജൂലൈ നാലിന് എത്തിയ കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(29). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
24. ഹൈദരാബാദില്‍നിന്ന് ജൂണ്‍ 27ന് എത്തിയ കാണക്കാരി സ്വദേശി(35). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

25. ജാര്‍ഖണ്ഡില്‍നിന്നും ജൂലൈ നാലിന് എത്തിയ പാമ്പാടി സ്വദേശിനി(35).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios