തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം
തമ്പ്നെയിലിന് വേണ്ടി മകനോട് കരയാൻ പറയുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. സംഭവം വൈറലായതിന് പിന്നാലെ അമ്മയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
യൂട്യൂബര്‍മാരെ കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്. പല വിഷയങ്ങളിലുള്ള യൂട്യൂബ് ചാനലുകള്‍ ഇന്ന് നാം കാണുന്നുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടി ഏത് അറ്റം വരെ പോകാനും ചില യൂട്യൂബര്‍ മടിക്കാറില്ല. അത്തരത്തില്‍ സ്വന്തം യൂട്യൂബ് ചാനലിന് വേണ്ടി കരഞ്ഞ് അഭിനയിക്കാൻ മകനെ നിർബന്ധിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തമ്പ്നെയിലിന് വേണ്ടി മകനോട് കരയാൻ പറയുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. സംഭവം വൈറലായതിന് പിന്നാലെ അമ്മയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. കാലിഫോർണിയയിൽ നിന്നുള്ള ബ്ലോഗറായ ജോർദാൻ ഷെയ്നാണ് ഇത്തരത്തില്‍ മകനെ കരയാൻ നിർബന്ധിച്ചത്.
അടുത്തിടെ വാങ്ങിയ നായക്കുഞ്ഞിന് 'വൈറൽ ഇൻഫെക്ഷൻ' വന്നതിനെക്കുറിച്ചായിരുന്നു ജോർദാന്റെ 'വ്ലോഗ്'. വിഷമിച്ച് കരയുന്നതായി അഭിനയിക്കുന്ന ജോർദാൻ മകനോടും അതുപോലെ ചെയ്യാൻ ആവശ്യപ്പെടുകയാണ്. കാറിനുള്ളിൽ വച്ചാണ് വീഡിയോ പകർത്തുന്നത്. എങ്ങനെയാണ് കരയേണ്ടതെന്ന് മകനെ പഠിപ്പിക്കുകയാണ് ജോർദാൻ. വീഡിയോ പങ്കുവയ്ക്കുംമുമ്പ് മകനോട് കരയാൻ പറയുന്ന ഭാഗം എഡിറ്റ് ചെയ്തു നീക്കാൻ ജോർദാൻ വിട്ടുപോയതായിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്ത ദിവസം തന്നെ വിമർശനങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു ചാനല്‍. ഒടുവില്‍ ജോർദാൻ ക്ഷമാപണം നടത്തുകയും ചെയ്തു. താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, വൈകാരിക വീഡിയോയ്ക്ക് തമ്പ്നെയിലിനു വേണ്ടി മകനോട് പോസ് ചെയ്യാൻ പറയരുതായിരുന്നു എന്നും ജോർദാൻ പറഞ്ഞു. കുറച്ചുനാളത്തേയ്ക്ക് സമൂഹമാധ്യമത്തിൽ നിന്നു വിട്ടുനിൽക്കുന്നുവെന്ന് പറഞ്ഞ് ജോര്‍ദാന്‍ ചാനല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
Also Read: 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി; റെക്കോര്‍ഡ് നേടി യുവാവ്
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona