World Tourism Day 2022: വിരസതയെ മറിക്കടക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനും യാത്ര പോകാം...

യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ദിവസേനയുള്ള വിരസതയും മാനസിക പിരിമുറുക്കവും ഒക്കെ ലഘൂകരിക്കാനായി യാത്ര ചെയ്യുന്നത് നല്ലതാണ്. 

World Tourism Day 2022 importance of travel

ഇന്ന് സെപ്റ്റംബർ 27-  ലോക ടൂറിസം ദിനം അഥവാ ലോക വിനോദസഞ്ചാര ദിനം. യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്.

യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ദിവസേനയുള്ള വിരസതയും മാനസിക പിരിമുറുക്കവും ഒക്കെ ലഘൂകരിക്കാനായി യാത്ര ചെയ്യുന്നത് നല്ലതാണ്. ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. ഇവ നിലനിര്‍ത്താന്‍ ചെറിയ യാത്രകള്‍ പോലും സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാനസിക ഉല്ലാസത്തിനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുമെല്ലാം ഇത്തരം യാത്രകള്‍ സഹായിക്കും. 

ജീവിതത്തിന്‍റെ സ്ഥിരം കാഴ്ചകളില്‍ നിന്ന് മാറി ഒരു പുതിയ സ്ഥലമോ അല്ലെങ്കില്‍ പുതിയ ആളുകളയോ കാണാനും അറിയാനും സാധിക്കുമ്പോള്‍ അത് ജീവിതത്തിന് ഒരു പുതുമ നല്‍കുന്നു. പുതിയ ഭാഷ പഠിക്കാനും, പുതിയ ഭക്ഷണങ്ങള്‍ രുചിക്കാനും, പുതിയ സംസ്കാരങ്ങള്‍ അറിയാനും ഇത് സഹായിക്കും. അങ്ങനെ ജീവിതത്തിന് ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാകും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനും നല്ലതാണ്.

നിങ്ങള്‍ അനുഭവിക്കുന്ന സ്ട്രെസ്, മറ്റ് മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയ്ക്ക് യാത്ര ചെയ്യുന്നത് ഒരു ആശ്വാസമേകും. ഇതിനായി ആഴ്ചയിലെ അവസാന ദിവസങ്ങളിലോ ഒഴിവ് ദിവസമോ നോക്കി,  എവിടെയെങ്കിലും ഒന്ന് യാത്ര ചെയ്യാം. പെട്ടെന്ന് പോകുന്ന ചെറിയ യാത്രകളും ജീവിതത്തിന് ആനന്ദവും സന്തോൽവും പ്രധാനം ചെയ്യുന്നവയാണ്. 

 

 

 

Also Read: 68 ഇരട്ട മോഡലുകൾ റാംപിൽ; വിസ്മയിപ്പിച്ച് ഫാഷൻ ബ്രാൻഡായ ഗൂച്ചി

Latest Videos
Follow Us:
Download App:
  • android
  • ios