'അനുഷ്കയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്'; കോലി
അനുഷ്കയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നാണ് കോലി പറയുന്നത്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കോലി.
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് നായകന് വിരാട് കോലിയും. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്.ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 2017-ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. 2021 ജനുവരി 11- നാണ് ഇരുവരുടേയും ജീവിതത്തില്‍ സന്തോഷം പകര്‍ന്ന് വാമിക എത്തിയത്.
അനുഷ്കയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നാണ് കോലി പറയുന്നത്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കോലി. അച്ഛന് മരിച്ചപ്പോള്‍ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിയെന്നും താരം പറയുന്നു.
'എന്റെ അച്ഛന് മരിച്ചപ്പോള്‍ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി. പക്ഷേ ജീവിതം പഴയതുപോലെ തന്നെ ആയിരുന്നു. സ്വപ്നം കണ്ടത് നേടാനുള്ള പ്രചോദനവും ജീവിതത്തില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും ആ സംഭവത്തോടെ എനിക്ക് കഴിഞ്ഞു. പക്ഷേ അതൊരിക്കലും വഴിത്തിവ് ആയിരുന്നില്ല.ഞാന്‍ വീണ്ടും ക്രിക്കറ്റ് കളി തുടര്‍ന്നു. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നു. ചുറ്റുമുള്ള അന്തരീക്ഷവും പഴയതുപോലെ തന്നെ ആയിരുന്നു.അനുഷ്കയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ജീവിതത്തിന്റെ മറ്റൊരു വശം കാണാന്‍ തുടങ്ങിയത് അന്ന് മുതലാണ്. അത് ഒരിക്കലും എന്റെ ചുറ്റുപാടുകള്‍ പോലെയായിരുന്നില്ല. അത് വ്യത്യസ്തമായ കാഴ്ചപ്പാട് ആയിരുന്നു. അതുകൊണ്ടാണ് അത് ജീവിതത്തിലെ വഴിത്തിരിവ് ആകുന്നത്'- കോലി പറഞ്ഞു.
'നിങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. കാരണം രണ്ടു പേരും ഒരുമിച്ചുപോകേണ്ടവര് ആണല്ലോ. അതിനുവേണ്ടി തുറന്നുസംസാരിക്കേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടി വരും. എന്നെ സംബന്ധിച്ച് അതാണ് ജീവിതത്തിലെ വഴിത്തിരിവ്'-കോലി കൂട്ടിച്ചേര്‍ത്തു.
Also Read: ഫ്ലോറൽ സാരിയിൽ അതിമനോഹരിയായി വിൻസി; വൈറലായി വീഡിയോ