തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം...

നിരവധി ഗുണങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴ തലമുടിക്കും ചര്‍മ്മത്തിനും ഒരുപോലെ പ്രയോജനമാണ്.

use aloe vera this way to get a beautiful hair

തലമുടി കൊഴിച്ചിലും താരനുമാണ് പലരുടെയും പ്രധാന പ്രശ്നം. ഇതിന് ചില നാടന്‍ വഴികള്‍ പരീക്ഷിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നതാണ് കറ്റാര്‍വാഴ. നിരവധി ഗുണങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴ തലമുടിക്കും ചര്‍മ്മത്തിനും ഒരുപോലെ പ്രയോജനമാണ്. 

കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. ഒപ്പം മുടിയുടെ തിളക്കത്തിനും കറ്റാര്‍വാഴ ഗുണകരമാണ്. കറ്റാര്‍വാഴ മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. ഇത് മുടി കൊഴിച്ചിൽ തടയുന്നു. മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം.

use aloe vera this way to get a beautiful hair

 

കറ്റാർവാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം അറിയാം...

ഒരു സ്പ്രേ കുപ്പിയിൽ  ഒരു കപ്പ് വെള്ളം, ആവശ്യത്തിന് കറ്റാര്‍വാഴ ജെൽ എന്നിവ ചേര്‍ക്കാം. ശേഷം നന്നായി കുലുക്കി യോജിപ്പിക്കുക. മുടി കഴുകിയ ശേഷം വേരുകൾ മുതൽ അറ്റം വരെ മിതമായ അളവിൽ ഈ മിശ്രിതം പുരട്ടാം. അതിനു ശേഷം മുടി ഉണങ്ങാൻ അനുവദിക്കുക. ഈ മിശ്രിതം സ്പ്രേ ചെയ്ത ശേഷം മുടി കഴുകേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ മുടിയുടെ ദൈനംദിന മോയ്‌സ്ചുറൈസറായി കറ്റാര്‍വാഴ ഉപയാഗിക്കാം. ഇത് മുടി കൊഴിച്ചിലും താരനും അകറ്റാനും സഹായിക്കും. 

 കറ്റാർവാഴ  ഉപയോഗിക്കേണ്ട മറ്റ് ചില രീതികള്‍ ഇങ്ങനെ... 

ഒന്ന്...

ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ശിരോചര്‍മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. മുടിയുടെ തിളക്കത്തിനും മുടി വളരാനും ഇത് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂണ്‍  കറ്റാര്‍വാഴ ജെല്ലും സവാളയുടെ നീരും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും. 

മൂന്ന്...

അര കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ മൂന്ന് ടീസ്പൂണ്‍  ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി പുരട്ടി മസാജ് ചെയ്യാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.  

നാല്... 

രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി വളരാന്‍ സഹായിക്കുന്ന ഒരു കൂട്ടാണിത്. ഒപ്പം താരന്‍ അകറ്റാനും ഇത് ആഴ്ചയില്‍ ഒരുതവണ ചെയ്യുന്നത് നല്ലതാണ്. 

Also Read: കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കൂ, ചര്‍മ്മത്തെ സംരക്ഷിക്കാം; മലൈക അറോറ പറയുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios