Asianet News MalayalamAsianet News Malayalam

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ

പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകുന്നത്. സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

tips to get rid of stretch marks
Author
First Published Sep 4, 2024, 7:20 PM IST | Last Updated Sep 4, 2024, 7:20 PM IST

ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകള്‍ വരുന്നത് സര്‍വസാധാരണമാണ്. പ്രത്യേകിച്ച് പ്രസവശേഷം സ്ട്രെച്ച് മാർക്കുകള്‍ വരാനുള്ള സാധ്യത ഏറെയാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകുന്നത്. സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് സ്ട്രെച്ച് മാർക്ക് മാറ്റാന്‍ സഹായിക്കും. 

രണ്ട്

പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. മൂന്ന് മാസം വരെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്

സ്‌ട്രെച്ച്‌  മാർക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം. 

നാല്

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നതും ഇവയെ അകറ്റാന്‍ സഹായിക്കും. 

അഞ്ച്

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും. 

ആറ്

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ഫലം നല്‍കും. 

ഏഴ്

ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.  

എട്ട്

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. 

Also read: അത്താഴത്തിന് ശേഷം ഈ പാനീയങ്ങള്‍ കുടിക്കൂ, വയറു കുറയ്ക്കാം

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios