കൗമാരപ്രായത്തിലെ മുഖക്കുരു അകറ്റാന്‍ മൂന്ന് ടിപ്സ്...
കൗമാരക്കാർക്കിടയിൽ കവിളിലും മൂക്കിലും നെറ്റിയിലുമൊക്കെ കാണപ്പെടുന്ന ഇത്തരം മുഖക്കുരു പലപ്പോഴും അവരുടെ ആത്മവിശ്വാത്തെ പോലും ബാധിക്കാറുണ്ട്.
സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുപ്പതുകളിലും നാല്‍പതുകളിലുമെല്ലാം ചിലര്‍ക്ക് മുഖക്കുരു ഉണ്ടാകാം. ഇവയെല്ലാം പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ്. കൗമാരക്കാർക്കിടയിൽ കവിളിലും മൂക്കിലും നെറ്റിയിലുമൊക്കെ കാണപ്പെടുന്ന ഇത്തരം മുഖക്കുരു പലപ്പോഴും അവരുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്.
ഇപ്പോഴിതാ കൗമാരപ്രായത്തിലെ ഇത്തരം മുഖക്കുരുവിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സ് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ ആണ് ഇവര്‍ ഈ ടിപ്സ് പറയുന്നത്. മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന മൂന്ന് ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
സ്ട്രെസ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സ്ക്രീനിന്‍റെ ഉപയോഗം കുറയ്ക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് രുജുത പറയുന്നത്. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുക. ഇത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
രണ്ട്...
വ്യായാമം ചെയ്യുക എന്നതാണ് രണ്ടാമതായി ചെയ്യേണ്ട കാര്യം. ഒരു ദിവസം 60 മുതല്‍ 90 മിനിറ്റ് വരെ വ്യായാമം ചെയ്യണം. സ്കേറ്റിങ്, യോഗ അങ്ങനെ എന്തും പരീക്ഷിക്കാം എന്നും രുജുത പറയുന്നു.
മൂന്ന്...
മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചമായ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ചിപ്സുകള്‍, കോള, ബിസ്കറ്റ്, പാക്കേജില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാം. ആപ്രിക്കോട്ട്, മത്തങ്ങ, നട്സ്, മധുരക്കിഴങ്ങ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താനും രുജുത ദിവേക്കര്‍ പറയുന്നു.
Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...