'വധു ഹാപ്പിയാണ്'; വിവാഹ ദിനത്തിൽ വരൻ മുങ്ങിയ വിവരമറിഞ്ഞ വധു ചെയ്തത്...
കെല്ലം നോർട്ടൺ എന്ന യുവാവുമായി കെയ്‌ലി ഏറെ നാൾ പ്രണയത്തിലായിരുന്നു. കെയ്ലി നോർട്ടണിനൊപ്പം നാല് വർഷം ജീവിച്ചു. അങ്ങനെ വിവാഹം ചെയ്യാമെന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു അവർ. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിവാഹ വസ്ത്രങ്ങൾ വാങ്ങി. പാർട്ടിക്കിടെ ചെയ്യേണ്ട നൃത്തം വരെ പരിശീലിച്ച് വച്ചു.
വെയിൽസ് സ്വദേശിനിയായ കെയ്‌ലി സ്റ്റെഡ് എന്ന യുവതി തന്റെ വിവാഹം മുടങ്ങിയപ്പോൾ സങ്കടപെടാൻ നിന്നില്ല. ആഗ്രഹിച്ചുറപ്പിച്ച വിവാഹം മുടങ്ങി പോയെങ്കിലും വിവാഹ പാർട്ടി ബന്ധുക്കൾക്കൊപ്പം ഏറെ സന്തോഷത്തോടെയാണ് അവർ ആഘോഷിച്ചത്. വിവാഹ പാർട്ടിക്കായി മുടക്കിയ ലക്ഷങ്ങൾ വെറുതെയാവരുതെന്ന ചിന്തയിൽ നിന്നുമാണ് ആ ദിവസം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിച്ചത്.
കെല്ലം നോർട്ടൺ എന്ന യുവാവുമായി കെയ്‌ലി ഏറെ നാൾ പ്രണയത്തിലായിരുന്നു. കെയ്ലി നോർട്ടണിനൊപ്പം നാല് വർഷം ജീവിച്ചു. അങ്ങനെ വിവാഹം ചെയ്യാമെന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു അവർ. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിവാഹ വസ്ത്രങ്ങൾ വാങ്ങി. പാർട്ടിക്കിടെ ചെയ്യേണ്ട നൃത്തം വരെ പരിശീലിച്ച് വച്ചു. വിവാഹത്തിന്റെ തലേ ദിവസം വരെയും ഏറെ അടുപ്പത്തോടെയാണ് ഇരുവരും ഇരുന്നത്.
രാവിലെ ഉറക്കം ഉണർന്ന് വിവാഹത്തിനുള്ള മേക്കപ്പിട്ട് തുടങ്ങിയപ്പോഴാണ് വരന്റെ സുഹൃത്തുക്കളിൽ ഒരാൾ കെല്ലം സ്ഥലത്തില്ല എന്ന വിവരം കെയ്ലിയെ അറിയിച്ചത്. ഒരു എന്തെങ്കിലും ആവശ്യത്തിന് കെല്ലം പുറത്ത് പോയതായിരിക്കുമെന്നും ഉടൻ മടങ്ങി വരുമെന്നും കെയ്ലിയും ബന്ധുക്കളും കരുതി.
സംഭവമറിഞ്ഞ് കെയ്‌ലി വരന്റെ അമ്മയെ വിളിച്ച് സംസാരിച്ചു. എന്നാൽ അപ്പോഴും കെല്ലം സ്ഥലം വിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടുംകെയ്ലി ഇതൊന്നും കേട്ട് സങ്കടപ്പെട്ടില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കെയ്‌ലി മുന്നോട്ട് പോയി. ഒടുവിൽ വധുവായി അണിഞ്ഞൊരുങ്ങിയ ശേഷം കെല്ലമിന്റെ അച്ഛനെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. കെല്ലം ഇനി വിവാഹത്തിന് എത്തില്ലെന്നും കെയ്ലിയ്ക്ക് മനസിലായി.
എന്നാൽ രണ്ടാമതൊന്നും ആലോചിക്കാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തനിച്ച് തന്റെ വിവാഹദിനം ആഘോഷിക്കാൻ തന്നെ കെയ്‌ലി തീരുമാനിച്ചു. ആഘോഷത്തിൽ വരന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് എഴുതിയിരുന്ന ഫോട്ടോ ബൂത്തിലെ പേരുകൾ മാറ്റി കെയ്‌ലിയുടെ പാർട്ടി എന്നാക്കിയ ശേഷം ഫോട്ടോ ഷൂട്ടും നടത്തി. ഡാൻസും സംഗീതവുമായി ആഘോഷിച്ച ശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവരോടും കെയ്‌ലി നന്ദിയും അറിയിച്ചു.
വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണോ? എങ്കില്‍, നിങ്ങളെ തേടി എത്താം ഈ രോഗങ്ങള്‍...