'മുപ്പത് സെക്കന്‍ഡ് തരൂ.. ഡയപ്പറും സ്കാർഫും മാസ്കാക്കി തരാം'; സണ്ണി ലിയോൺ
വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. മാസ്ക്കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തമാശ രൂപേണ ഒരു മാസ്കുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. സിനിമാ താരങ്ങളും പലതരം പ്രവർത്തിങ്ങളിൽ ഏർപ്പെടുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ബോളിവുഡില്‍ ഏറ്റവും സജ്ജീവമായി നില്‍ക്കുന്നത് സണ്ണി ലിയോണ്‍ തന്നെയാണ്.
ഇപ്പോഴിതാ കൊവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് സണ്ണി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൊവിഡ് 19 വ്യാപിച്ചതോടെ പലയിടങ്ങളിലും ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളത് മാസ്ക്കുകള്‍ക്കാണ്. വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്. മാസ്ക്കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തമാശ രൂപേണ ചില മാസ്കുമായി എത്തിയിരിക്കുകയാണ് സണ്ണി. ഡയപ്പറും സ്കാർഫും മാസ്കാക്കുകയാണ് താരം. വീട്ടിലുള്ള പലവസ്തുക്കളും അത്യാവശ്യഘട്ടത്തിൽ മാസ്ക് ആക്കാമെന്നും താരം പറയുന്നു.
'30 സെക്കൻഡ് ഉണ്ടെങ്കില്‍ ഈ കാലത്ത് നിങ്ങൾക്കു തന്നെ അത്യാവശ്യ സുരക്ഷാ കവചങ്ങൾ ഉണ്ടാക്കാം'- സണ്ണി കുറിച്ചു. ഒരു ചിത്രത്തിൽ സ്കാർഫാണ് സണ്ണി മാസ്കായി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഡയപ്പറും.