തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം പാലക് ചീര ഹെയർ മാസ്ക്...

വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. 

Spinach for the growth of  hair

ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. നമ്മുടെ ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറി കൂടിയാണ് ചീര. ചിലര്‍ക്ക് ചുവപ്പ് ചീരയാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് ചീരയോടാകാം പ്രിയം. 

ധാരാളം ആന്റിഓക്സിഡന്‍റ്, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ഇവ ദഹനത്തിന് നല്ലതാണ്. ഒപ്പം ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു. ചീരകളിൽ പ്രത്യേകിച്ച് പച്ചചീരയിലും മധുരച്ചീരയിലും കാൽസ്യം, വിറ്റമിൻ കെ ഇവ നല്ലതോതിൽ ഉണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ ഉപകരിക്കുന്നവയാണ്.

Spinach for the growth of  hair

 

എന്നാൽ ആഹാരത്തിന് മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനായും ചീര ഉപയോഗിക്കാം. തലമുടിയുടെ സംരക്ഷണത്തിനായി പാലക്  ചീരയാണ് ഉപയോഗിക്കുന്നത്.  പാലക് ചീര  ഉപയോഗിച്ച് പ്രകൃതിദത്തമായ ഒരു ഹെയർ മാസ്ക് തയ്യാറാക്കാം. പാർശ്വഫലങ്ങളില്ലാതെ തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കും.

ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ 'മോയസ്ച്വറൈസ്' ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. 

ചീര ഹെയർ മാസ്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കൾ... 

1. ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം)
2. ഒരു ടീസ്പൂൺ തേൻ
3. ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍

തയ്യാറാക്കുന്ന വിധം... 

ചീരയിലകള്‍, തേൻ, വെളിച്ചെണ്ണ എന്നിവയെടുത്ത്  മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം എടുത്ത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.

Also Read: ബീറ്റ്റൂട്ട് ഉപയോ​ഗിച്ച് മുടി കളർ ചെയ്താലോ, എങ്ങനെയാണെന്നല്ലേ...?

Latest Videos
Follow Us:
Download App:
  • android
  • ios