ആളുകള്‍ നടക്കുമ്പോള്‍ വിധം മാറുന്ന നടപ്പാത; ഇത് പക്ഷേ സംഭവം 'ഹൈടെക്' ആണ്...
സംഭവം ഒരു നടപ്പാതയാണ്. സ്മാര്‍ട്ട് നടപ്പാതയെന്നാണ് ഇതിനെ വിളിക്കുന്നത്. റബറ് കൊണ്ടുണ്ടാക്കിയ ടൈലും, സ്റ്റെയിൻലെസ് സ്റ്റീലുമുപയോഗിച്ചാണ് ഈ സ്മാര്‍ട്ട് നടപ്പാത തയ്യാറാക്കിയിരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യകള്‍ മനുഷ്യന്‍റെ അതിജീവിനത്തെ ഓരോ ദിവസവും എളുപ്പമാക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്യുകയാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് യുകെയിലെ ഷ്റോപ്ഷയറില്‍ നിന്നെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം പല തരത്തിലുള്ള വെല്ലുവിളികളുമുയര്‍ത്തുന്ന സാഹചര്യത്തില്‍ അസാധാരണമായ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളൊരു മാര്ഗമാണ് ഇവിടെ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ഷ്റോപ്ഷയറില്‍ മാത്രമല്ല ഇങ്ങനെയൊരു സംവിധാനമുള്ളത്. നേരത്തെ ദുബൈ, മിലാൻ, ഹോംങ്കോങ് എന്നിവിടങ്ങളിലെല്ലാം ഈ പദ്ധതി രൂപീകരിച്ചതാണ്. ഇതിന് പിന്നാലെയാണ് ഷ്റോപ്ഷയറിലും ഇതൊരുക്കിയിരിക്കുന്നത്.
മറ്റൊന്നുമല്ല, വളരെ ലളിതമായി ആളുകള്‍ നടക്കുകയോ ഓടുകയോ ചെയ്താല്‍ മതി. ഇതില്‍ നിന്ന് കറണ്ട് ഉത്പാദിപ്പിച്ചെടുക്കുന്നതാണ് വിദ്യ. കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും ഇത് പെട്ടെന്ന് മനസിലാകണമെന്നില്ല.
സംഭവം ഒരു നടപ്പാതയാണ്. സ്മാര്‍ട്ട് നടപ്പാതയെന്നാണ് ഇതിനെ വിളിക്കുന്നത്. റബറ് കൊണ്ടുണ്ടാക്കിയ ടൈലും, സ്റ്റെയിൻലെസ് സ്റ്റീലുമുപയോഗിച്ചാണ് ഈ സ്മാര്‍ട്ട് നടപ്പാത തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ആളുകള്‍ നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ ഈ എനര്‍ജി വൈദ്യുതിയായി മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ഇതിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്.
ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അടക്കം പല ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനും മറ്റും സാധിക്കും. അതിനുള്ള സൗകര്യങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ 2.1 വാട്ട്സ് വൈദ്യതിയാണ് ഇങ്ങനെ ഉത്പാദിപ്പിക്കാൻ സാധിക്കുകയത്രേ.
ആളുകള്‍ എത്ര എനര്ജിയാണ് വൈദ്യുതി ഉത്പാദനത്തിനായി നല്‍കുന്നതെന്ന് അറിയണമെങ്കില്‍ അതിന്‍റെ കണക്ക് സൂചിപ്പിക്കുന്ന സ്ക്രീനും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഒരുപാട് ചിലവേറിയൊരു പദ്ധതിയാണിത്. അതിനാല്‍ തന്നെ ഇതിനെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം തന്നെ വിമര്‍ശിക്കുന്നവരും ഏറെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി, പ്രകൃതിക്ക് അനുകൂലമായ ചുവടുവയ്പെന്ന നിലയില്‍ ഒക്ടോബറിലാണ് സ്മാര്‍ട്ട് നടപ്പാത ഇവിടെ തുറന്നിരിക്കുന്നത്.
Also Read:- വിചിത്രമായ അലര്‍ജിയുമായി ഇരുപത്തിയെട്ടുകാരി; 3 മിനുറ്റിലധികം നില്‍ക്കാൻ സാധിക്കില്ല