ബ്ലാക്ക് ആന്‍ഡ് റെഡ്; സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞ് സാറ അലി ഖാന്‍
മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് സാറ. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇന്ന് നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ശരീരഭാരം കുറച്ചാണ് ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത്. പിസിഒഡി മൂലമുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഇന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്.
മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് സാറ. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ബ്ലാക്ക് ആന്‍ഡ് റെഡ് നിറങ്ങളിലുള്ള ടോപ്പും സ്‌കേര്‍ട്ടും ആണ് താരത്തിന്‍റെ വേഷം. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പം റെഡ് നിറത്തിലുള്ള ഹൈ വെയ്സ്റ്റ് സ്കേര്‍ട്ടാണ് താരം പെയര്‍ ചെയ്തത്. ക്രീപ്പര്‍ ഹീല്‍സ് കൂടി അണിഞ്ഞതോടെ സാറയുടെ ലുക്ക് കംപ്ലീറ്റായി.
Also Read: ഐവറി സാരിയില്‍ സുന്ദരിയായി നോറ ഫത്തേഹി; ചിത്രങ്ങള്‍ വൈറല്‍