Rishi Sunak : ഋഷി സുനക് ആണോ? അല്ലേ?; വീഡിയോ വൈറലാകുന്നു
മുപ്പത്തിമൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് സാമ്പത്തികവിദഗ്ധനായ ഋഷി സുനക് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. എംപിയായും, അണ്ടര്‍ സെക്രട്ടറി ആയും, ട്രഷറി ചീഫ് സെക്രട്ടറിയായും, ധനമന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച ഋഷി സുനക് രാഷ്ട്രീയത്തിലേക്കിറങ്ങി എട്ടാം വര്‍ഷമായപ്പോഴേക്ക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയുമായി. അതീവവേഗതയിലുള്ള വളര്‍ച്ച തന്നെയാണിത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിപദവിയിലെത്തിയ ഇന്ത്യൻ വംശജൻ ഋഷി സുനക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചാവിഷയം തന്നെയാണ്. ആദ്യമായാണ് ഒരിന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അതും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ബഹുമതിയോടെ. നാല്‍പത്തിരണ്ടുകാരനായ ഋഷി സുനകിന്‍റെ വിജയത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒരു പങ്ക് അങ്ങനെ ഭാഗികമായി ഇന്ത്യയും എടുക്കുന്നു എന്ന് തന്നെ പറയാം.
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കസേരയിലെത്തും വരെ അദ്ദേഹത്തെ കുറിച്ച് അങ്ങനെ കൂടുതല്‍ പേര്‍ക്കൊന്നും അറിവുകളില്ലായിരുന്നുവെന്നതാണ് സത്യം.
മുപ്പത്തിമൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് സാമ്പത്തികവിദഗ്ധനായ ഋഷി സുനക് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. എംപിയായും, അണ്ടര്‍ സെക്രട്ടറി ആയും, ട്രഷറി ചീഫ് സെക്രട്ടറിയായും, ധനമന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച ഋഷി സുനക് രാഷ്ട്രീയത്തിലേക്കിറങ്ങി എട്ടാം വര്‍ഷമായപ്പോഴേക്ക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയുമായി. അതീവവേഗതയിലുള്ള വളര്‍ച്ച തന്നെയാണിത്.
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതോടെ ഋഷി സുനകുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇന്ത്യക്കാരും. ഇതിനിടെ ഋഷി സുനകുമായി സാമ്യതയുണ്ടെന്ന പേരില്‍ ചിലരെ സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്‍റയാണ് ഇക്കൂട്ടത്തില്‍ പ്രധാനി. പലരും ഋഷി സുനക് ആണെന്ന് കരുതി ആശിഷ് നെഹ്‍റയ്ക്ക് ആശംസകളറിയിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു വീഡിയോ സമാനമായ രീതിയില്‍ ശ്രദ്ധേയമാവുകയാണ്. സ്പെയിനിലെ ഇബിസയിലുള്ള 'ഓ ബീച്ച് ക്ലബി'ല്‍ നിന്നുള്ള വീഡിയോ ആണിത്. ഇവിടെ നടന്നൊരു പാര്‍ട്ടിയില്‍ പങ്കെടുത്തയാളുമായി ഋഷി സുനകിന് മുഖസാദൃശ്യമുണ്ടെന്നാണ് വലിയൊരു വിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
ഓ ബീച്ച് ക്ലബ് ഉടമസ്ഥന വെയിൻ ലിങ്കര്‍ ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കിടെ നൃത്തച്ചുവടുകളുമായി ആഘോഷിക്കുന്ന ഇദ്ദേഹം ഋഷി സുനക് ആണോ അല്ലയോ എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ പോകുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ ഇത് ഋഷി സുനകിന്‍റെ അപരൻ തന്നെയാണ്. ഇദ്ദേഹം ആരാണെന്നോ എവിടെ നിന്നുള്ളയാളാണെന്നോ ഒന്നും വ്യക്തമല്ല. ഇദ്ദേഹത്തെ കണ്ടാല്‍ ഋഷി സുനകിനെ പോലെയില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
ട്രെൻഡ് പിൻപറ്റി പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമാണ് ഓ ബീച്ച് ക്ലബ് നടത്തുന്നതെന്ന വിമര്‍ശനങ്ങളും സജീവമാണ്. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ഷാരൂഖ് ഖാന്‍റെ മകളുടെ 'ഡ്യൂപ്'; ഫോട്ടോയ്ക്ക് രണ്ടഭിപ്രായം