മുട്ടയില്‍ നിന്ന് കോഴിക്കുഞ്ഞിനെ വിരിയിച്ചെടുക്കുന്നു; അമ്പരപ്പിക്കുന്ന വീഡിയോ...

ജാപ്പനീസ് ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന ഒരാളാണത്രേ വീഡിയോയില്‍ കാണുന്ന പരീക്ഷണത്തിലൂടെ ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. എന്നാലിദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. 

researcher hatching chicken in open egg the video goes viral hyp

കോഴികളുള്ള വീട്ടില്‍ മുട്ട വിരിയിക്കാൻ വയ്ക്കുന്നതും അവ വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങളുണ്ടാകുന്നതും എല്ലാം പതിവ് കാര്യമാണ്. എന്നാല്‍ മുട്ട വിരിയിക്കാൻ വയ്ക്കും, അതിന്‍റെ സമയം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും എന്നല്ലാതെ എങ്ങനെയാണ് മുട്ടയ്ക്കുള്ളില്‍ കുഞ്ഞുജീവൻ ഉണ്ടായിവരുന്നത് എന്ന് വിശദമായി നമുക്ക് കണ്ടറിയാൻ സാധിക്കില്ലല്ലോ.

എന്നാലീ സംഗതി മുഴുവനായി കണ്ടറിയാൻ സഹായിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സത്യത്തില്‍ ഇത് ഏഴ് വര്‍ഷം മുമ്പുള്ളൊരു വീഡിയോ ആണ്. ഇപ്പോള്‍ 'മെഡിക്കല്‍ വീഡിയോസ്' ആണ് ഇത് വീണ്ടും പങ്കുവച്ചിരിക്കുന്നത്. 

ഇന്നലെ പങ്കുവച്ച വീഡിയോ പക്ഷേ ഒറ്റ ദിവസം കൊണ്ട് കണ്ടിരിക്കുന്നത് മുപ്പത് ലക്ഷത്തിലധികം പേരാണ്. അത്രയും കൗതുകമുണ്ടാക്കുന്ന കാഴ്ചയാണിതെന്ന് സാരം. എങ്ങനെയാണ് മുട്ടയ്ക്കകത്ത് കുഞ്ഞുണ്ടായി വരുന്ന അവസ്ഥകള്‍ നമുക്ക് മുഴുവനായി കാണാൻ സാധിക്കുക? 

ജാപ്പനീസ് ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന ഒരാളാണത്രേ വീഡിയോയില്‍ കാണുന്ന പരീക്ഷണത്തിലൂടെ ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. എന്നാലിദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. 

ഒരു മുട്ട അല്‍പം ഭാഗം തുറന്നുവച്ച് അതിനെ പ്ലാസ്റ്റക് ആവരണം കൊണ്ട് ഭദ്രമായി മൂടി ഇതിലേക്ക് എന്തെല്ലാമോ മരുന്നുകള്‍ ഇടവിട്ട് തുള്ളികളായി സിറിഞ്ചുപയോഗിച്ച് കുത്തിവച്ചാണ് വിരിയിക്കാൻ വയ്ക്കുന്നത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതിനകത്ത് വരുന്ന മാറ്റങ്ങള്‍ വ്യക്തമായി കാണാൻ സാധിക്കും. ഒടുവില്‍ കോഴിക്കുഞ്ഞ് വിരിഞ്ഞ് പുറത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. ഏറെ രസകരമായ അനുഭവം തന്നെയാണീ കാഴ്ചയെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. 

ഇത് പരീക്ഷണമാണെന്നും ഭക്ഷണാവശ്യങ്ങള്‍ക്ക് അടക്കം കോഴികളെ കൂട്ടമായി വളര്‍ത്തുന്നതിനൊന്നും ഈ രീതി ഉപയോഗിക്കാറില്ലെന്നും വീഡിയോയ്ക്ക് താഴെ വിദഗ്ധരായ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

 

Also Read:- 'ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അനാക്കോണ്ടയല്ല, ഇവനാണ് ആ ഭീകരൻ'; വീഡിയോ...

 

Latest Videos
Follow Us:
Download App:
  • android
  • ios