ഇതാണ് ശരിക്കുള്ള അവസ്ഥ; വര്‍ക്ക് ഫ്രം ഹോമിനിടയിലെ ചിത്രങ്ങള്‍ പങ്കുവച്ച് ശാസ്ത്രജ്ഞ; വൈറല്‍

'വർക്ക് ഫ്രം ഹോം' കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ വീടുകളിലിരുന്നുകൊണ്ടുള്ള മീറ്റിങ്ങുകളിലെ രസകരമായ സംഭവങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

Reality Of Working From Home  viral pic

കൊവിഡ് വ്യാപനം തടയാനായി ഇന്ന് മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലികൾ ചെയ്യാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. 'വർക്ക് ഫ്രം ഹോം' കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ വീടുകളിലിരുന്നുകൊണ്ടുള്ള മീറ്റിങ്ങുകളിലെ രസകരമായ സംഭവങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാൽ വീട്ടിലിരുന്നുള്ള ജോലി അത്ര മനോഹരമായ കാര്യമല്ലെന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം സൂചിപ്പിക്കുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ യാഥാർഥ്യങ്ങൾ പങ്കുവച്ച ​ഗ്രെച്ചെൻ ​ഗോൾ‍ഡ്മാൻ എന്ന ശാസ്ത്രജ്ഞ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ താരം. വിർച്വൽ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിന് പിന്നിലെ രസകരമായ കാഴ്ചയാണ് ഗ്രെച്ചെന്‍ പങ്കുവച്ചത്.  അമേരിക്കയിലെ കാലാവസ്ഥാ വ്യതിയാന നേത‍ൃത്വത്തിന്റെ ഭാവിയെക്കുറിച്ച്  സംസാരിക്കാൻ സിഎൻഎന്നിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു ​ഗ്രെച്ചെൻ.

ഒറ്റ നോട്ടത്തില്‍ നല്ല ഭംഗിയുള്ള 'ഫ്രെയിമി'ലാണ് ഗ്രെച്ചെന്‍ ഇരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ബ്ലേസറില്‍ നല്ല ലുക്കിലാണ് ഗ്രെച്ചെന്‍. പുറകിൽ സോഫയും കുടുംബ ചിത്രങ്ങളുമൊക്കെ കാണാം. എന്നാല്‍ ഇതിന് പിന്നിലെ മറ്റൊരു ചിത്രമാണ് ​ഗ്രെച്ചെൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും കൊണ്ട് നിറഞ്ഞ് അലങ്കോലമായ ചുറ്റുപാടാണ് ചിത്രത്തിൽ കാണുന്നത്. ഇവയൊന്നും ദൃശ്യമാകാതിരിക്കാൻ മേശയ്ക്ക് മുകളിൽ കസേര വച്ച് അതിനു മുകളിലാണ് ​ഗ്രെച്ചെൻ ലാപ്ടോപ് വച്ചത്. സിഎൻഎന്നിൽ അവതരിപ്പിക്കുന്ന വീഡിയോ ദൃശ്യവും യഥാർഥത്തിൽ വീട്ടിലെ ചുറ്റുപാടും ചേർത്തുവച്ചാണ് ​ഗ്രെച്ചെൻ ട്വീറ്റ് ചെയ്തത്.

 

താൻ സത്യസന്ധയാണ് എന്നു പറഞ്ഞാണ് ​ഗ്രെച്ചെൻ  യഥാർഥ അവസ്ഥ പങ്കുവച്ചത്. ഗ്രെച്ചെന്‍റെ ഈ ട്വീറ്റിന് ഒന്നരലക്ഷത്തിൽപ്പരം ലൈക്കുകളാണ് ലഭിച്ചത്. 
 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios