ലക്ഷങ്ങള്‍ ചെലവഴിക്കാനുണ്ടോ? എങ്കില്‍ കാണാൻ ബാര്‍ബി ഡോള്‍ ലുക്ക് വരുത്താം...
കോസ്മെറ്റിക് സര്‍ജറികളിലൂടെ ആരെ വേണമെങ്കിലും ബാര്‍ബി ഡോള്‍ ലുക്കിലേക്ക് ആക്കിത്തരാമെന്നാണ് യുഎസില്‍ നിന്നുള്ള ഒരു പ്ലാസ്റ്റിക് സര്‍ജൻ അവകാശപ്പെടുന്നത്. ഐസ്ലാൻഡിയയില്‍ നിന്നുള്ള ഡോ. സ്കോട്ട് ബ്ലയറാണ് ഈ ചലഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. പക്ഷേ ഇതിന് അല്‍പം കാശ് ചെലവുണ്ടെന്ന് മാത്രം.
കാണാൻ ബാര്‍ബി ഡോളിനെ പോലെയുണ്ടല്ലോ എന്ന് ആരെങ്കലും പറയുന്നത് വളരെ വലിയൊരു 'കോംപ്ലിമെന്‍റ്' ആയാണ് അധികപേരും കണക്കാക്കാറുള്ളത്. കാണാൻ അത്രയും ഭംഗിയുണ്ട് എന്നതാണ് ആ കമന്‍റ് വ്യക്തമാക്കുന്നത്. കാരണം സൗന്ദര്യത്തിന്‍റെ ഒരു അളവ് കോല്‍ തന്നെയായിട്ടാണ് ബാര്‍ബി ഡോളിനെ എവിടെയും കണക്കാക്കപ്പെടുന്നത്.
അങ്ങനെയെങ്കില്‍ അല്‍പം മാറ്റങ്ങളൊക്കെ ശരീരത്തിലും മുഖത്തും വരുത്തി ഒരു ബാര്‍ബി ഡോള്‍ ലുക്കിലേക്ക് മാറാൻ സാധിച്ചാലോ? ഇന്ന് കോസ്മെറ്റിക് സര്‍ജറികളൊക്കെ ഇത്രമാത്രം സാധാരണമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബാര്‍ബി ഡോളായി മാറുന്നതിനെ കുറിച്ച് പറഞ്ഞാലും അതിശയിക്കേണ്ട കാര്യമൊന്നുമില്ല.
കോസ്മെറ്റിക് സര്‍ജറികളിലൂടെ ഇന്ന് സാധ്യമല്ലാത്തത് എന്താണെന്നാണ് ഏവരും ചോദിക്കുന്നത്.
അത്തരത്തില്‍ കോസ്മെറ്റിക് സര്‍ജറികളിലൂടെ ആരെ വേണമെങ്കിലും ബാര്‍ബി ഡോള്‍ ലുക്കിലേക്ക് ആക്കിത്തരാമെന്നാണ് യുഎസില്‍ നിന്നുള്ള ഒരു പ്ലാസ്റ്റിക് സര്‍ജൻ അവകാശപ്പെടുന്നത്. ഐസ്ലാൻഡിയയില്‍ നിന്നുള്ള ഡോ. സ്കോട്ട് ബ്ലയറാണ് ഈ ചലഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. പക്ഷേ ഇതിന് അല്‍പം കാശ് ചെലവുണ്ടെന്ന് മാത്രം.
ഏതാണ്ട് ഒരു കോടിക്കടുത്ത് ചെലവഴിക്കണം. 98 ലക്ഷത്തി അറുപതിനായിരം രൂപയാണ് കൃത്യമായി ഡോ. സ്കോട്ട് പറയുന്ന തുക. ഇത്രയും തുകയുണ്ടെങ്കില്‍ തനിക്ക് മുമ്പില്‍ വരുന്ന ആരെയും ബാര്‍ബി ഡോള്‍ ലുക്കിലേക്ക് മാറ്റിത്തരുമെന്നാണ് ഇദ്ദേഹത്തിന്‍റെ അവകാശവാദം.
സ്വാഭാവികമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ഓഫര്‍.ശരീരത്തില്‍ മൂന്ന് ശസ്ത്രക്രിയ, മുഖത്ത് ഒരു ശസ്ത്രക്രിയ, ഇതിന് ശേഷം മുടി ബാര്‍ബിയെ പോലെയാക്കാനുളള മറ്റൊരു ശസ്ത്രക്രിയ/ ചികിത്സ, പല്ലും നഖങ്ങളും ഭംഗിയാക്കുന്നതിനുള്ള ചികിത്സ- ഇത്രയുമാണ് ബാര്‍ബി ഡോളായി മാറാൻ വേണ്ടതത്രേ.
ചിലരില്‍ സ്തനങ്ങളിലായിരിക്കും ശസ്ത്രക്രിയ വേണ്ടി വരുന്നതത്രേ. ചിലരില്‍ പിൻഭാഗത്ത്. ഇതെല്ലാം ചെറിയ മാറ്റങ്ങളേ വരുത്തേണ്ടതുള്ളൂവെന്ന് ഡോ. സ്കോട്ട് പറയുന്നു. നിസാരമായ ശസ്ത്രക്രിയകളാണെന്ന് ഇദ്ദേഹത്തിന്‍റെ ഭാഷയില്‍. എന്തായാലും മുഖത്ത് മാറ്റങ്ങള്‍ വരുത്തുന്നത് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ചുണ്ടിന്‍റെ ഭാഗങ്ങള്‍.
പുരുഷന്മാര്‍ക്കാണെങ്കില്‍ കാണാൻ ഏറെ ഭംഗിയുള്ള കെൻ ഡോള്‍സുകളുടെ ലുക്കിലേക്ക് മാറാനുള്ള ശസ്ത്രക്രിയകളും ഡോക്ടറുടെ പക്കലുണ്ട്. ഇതിലും ശരീരത്തിലും മുഖത്തുമെല്ലാം ശസ്ത്രക്രിയ ആവശ്യമാണ്. വശ്യമായ മുഖവും സിക്സ് പാക്ക് ബോഡിയുമെല്ലാം ഇതില്‍ ഡോ. സ്കോട്ട് ഓഫര്‍ ചെയ്യുന്നു. ഇതിന് തൊണ്ണൂറ് ലക്ഷം രൂപയാണത്രേ ചെലവിടേണ്ടി വരിക.
എന്തായാലും ഇത്രയധികം പണം ചെലവിട്ട് ആരാണ് ഇതിനൊക്കെ പോകുന്നത് എന്ന് സംശയിക്കേണ്ട. ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള ധാരാളം പേര്‍ തന്‍റെ ക്ലയന്‍റ്സ് ആയിട്ടുണ്ടെന്നാണ് ഡോ. സ്കോട്ട് അവകാശപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ ക്ലയന്‍റ്സില്‍ ചിലരുടെ പ്രതികരണങ്ങള്‍ 'ന്യൂയോര്‍ക്ക് പോസ്റ്റ്' പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Also Read:- ചെറുപ്പക്കാര്‍ക്കുണ്ടോ ഇത്ര 'എനര്‍ജി'? ഇദ്ദേഹത്തിന്‍റെ വീഡിയോകള്‍ കണ്ടിട്ടുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-