താരൻ അകറ്റാനും തലമുടി കൊഴിച്ചിൽ തടയാനും കിടിലനൊരു എണ്ണ!
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. അതുപോലെതന്നെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ.
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.
പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഓയിൽ മസാജ്.
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കടുകെണ്ണ. അതിനാല്‍ ഇവ തലമുടി വളരുന്നതിനും സഹായിക്കും. അതുപോലെതന്നെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയില്‍ അടങ്ങിയിട്ടുള്ള അയേണ്‍, പ്രോട്ടീന്‍, അമിനോ ആസിഡ് എന്നിവയാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
ഉലുവയും കടുകെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി തഴച്ച് വളരാന്‍ സഹായിക്കും. അതിനായി ആദ്യം അര ലിറ്റര്‍ കടുകെണ്ണയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഉലുവ ചേര്‍ക്കാം. ശേഷം നന്നായി ചൂടാക്കാം. ഉലുവ കറുത്ത നിറമാകുന്നത് വരെ ചൂടാക്കാം. തണുത്തതിന് ശേഷം ഇവ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യാം. ആഴ്ചയില്‍ രണ്ടു മുതല്‍ ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Also Read: ഗർഭാവസ്ഥയിലെ തലമുടി സംരക്ഷണം; ചെയ്യേണ്ട കാര്യങ്ങള്‍...