വെയിലേറ്റ് കരുവാളിച്ചോ? സൺ ടാൻ അകറ്റാൻ പരീക്ഷിക്കാം ഈ പാക്കുകള്‍...

സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
 

natural remedies to help remove sun tan

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍  കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... 

കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ കരുവാളിപ്പ്, ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കും. ഇതിനായി അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും ശരീരത്തില്‍ കരുവാളിപ്പുള്ള ഭാഗങ്ങളിലും  പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

രണ്ട്... 

തൈരും നാരങ്ങാനീരും ഇത്തരത്തില്‍ സണ്‍ ടാന്‍ മാറ്റാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ആദ്യം ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

മൂന്ന്... 

കറ്റാര്‍വാഴയും കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

നാല്... 

വെള്ളരിക്കാ നീര് മുഖത്ത് പുരട്ടുന്നതും മുഖത്തെ സണ്‍ ടാന്‍ അകറ്റാന്‍ സഹായിക്കും. 

അഞ്ച്...

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഈ പാക്ക് ഉപയോഗിക്കുന്നത് ടാന്‍ ഒഴിവാക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

(ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.)

Also read: കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്സുകള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios