തമിഴ്നാട്ടിലെ സ്കൂളില്‍ കത്രീന കൈഫ് ; ഈ സ്കൂളുമായി കത്രീനയ്ക്കുള്ള ബന്ധമറിയാമോ?
കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും അവര്‍ക്കൊപ്പം കളിക്കുകയും, അവരോട് സംസാരിച്ചിരിക്കുകയും ചെയ്യുന്ന കത്രീനയെ ഇതിലെല്ലാം നമുക്ക് കാണാം. എന്താണ് ഈ സ്കൂളും കത്രീനയും തമ്മിലുള്ള ബന്ധമെന്ന് ചിലരെങ്കിലും പക്ഷെ സംശയിച്ചിരിക്കാം. അതിഥിയായി പോയതാണെന്ന് ചിന്തിക്കാം. പക്ഷേ അതൊന്നുമല്ല സംഗതി
ബോളിവുഡ് താരം കത്രീന കൈഫ് മണിക്കൂറുകള്‍ക്ക് മുമ്പ് തന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഏതാനും ചിത്രങ്ങളും വീഡിയോയും വലിയ രീതിയിലാണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. കത്രീന, തന്‍റെ അമ്മയ്ക്കും സഹോദരനുമൊപ്പം ഒരു സ്കൂളില്‍ ചെലവിട്ട സമയമാണ് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും കാണാനാകുന്നത്.
കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും അവര്‍ക്കൊപ്പം കളിക്കുകയും, അവരോട് സംസാരിച്ചിരിക്കുകയും ചെയ്യുന്ന കത്രീനയെ ഇതിലെല്ലാം നമുക്ക് കാണാം. എന്താണ് ഈ സ്കൂളും കത്രീനയും തമ്മിലുള്ള ബന്ധമെന്ന് ചിലരെങ്കിലും പക്ഷെ സംശയിച്ചിരിക്കാം. അതിഥിയായി പോയതാണെന്ന് ചിന്തിക്കാം. പക്ഷേ അതൊന്നുമല്ല സംഗതി.
തമിഴ്നാട്ടിലെ മധുരയിലുള്ള 'മൗണ്ടേൻ വ്യൂ' സ്കൂള്‍ ആണിത്. ഇവിടെ കത്രീന അതിഥിയല്ല. കത്രീനയുടെ അമ്മ സൂസൻ ടര്‍ക്കോട്ടിന്‍റെ കൂടി പങ്കാളിത്തത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇവിടെ അധ്യാപികയായി ജോലി ചെയ്ത് വരികയാണ് സൂസൻ. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറന്‍റ് മൈക്കലും അമ്മയെ സഹായിക്കാനായി ഇവിടത്തെ കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൂടെ നില്‍ക്കുന്നു.
ഇരുവര്‍ക്കുമൊപ്പം സ്കൂളിന്‍റെ സ്ഥാപകദിനം കൊണ്ടാടാനെത്തിയതാണ് കത്രീന. കുട്ടികളുടെയും അധ്യാപകരുടെ വിവിധ പരിപാടികളും പുതിയ ക്ലാസ്മുറികളുടെ ഉത്ഘാടനവുമെല്ലാം ഇതിനോടനുബന്ധിച്ച് നടന്നു. ഇക്കാര്യങ്ങളെല്ലാം ഇൻസ്റ്റഗ്രാം കുറിപ്പില്‍ കത്രീന പ്രതിപാദിച്ചിട്ടുണ്ട്.
തന്‍റെ അമ്മയെയും ഇപ്പോള്‍ സഹോദരനെയും കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്നും താരം പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
കത്രീനയുടെ ഇൻസ്റ്റഗ്രാം വീഡിയോക്കും ചിത്രങ്ങള്‍ക്കും താഴെ നിരവധി പേരാണ് സ്നേഹവും ആദരവും ആശംസകളും അറിയിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖരും ഉള്‍പ്പെടുന്നു. ഹൃത്വിക് റോഷൻ, രണ്‍വീര്‍ സിംഗ്, ഇലീന ഡിക്രൂസ്, മിനി മാത്തൂര്‍, താഹിറ കശ്യപ്, ശ്വേത ബച്ചൻ എന്നിവരെല്ലാം കത്രീനയ്ക്ക് കമന്‍റുകളിലൂടെ സ്നേഹമറിയിച്ചിരിക്കുന്നു. ഒപ്പം തന്നെ നടനും കത്രീനയുടെ ഭര്‍ത്താവുമായി വിക്കി കൗശലും സ്നേഹപൂര്‍വം കമന്‍റ് പങ്കുവച്ചിട്ടുണ്ട്.
Also Read:- 'ബോള്‍ഡ്' ആകുന്ന മലയാളി നടിമാര്‍; വസ്ത്രത്തിന്‍റെ അളവെടുക്കാൻ 'ആങ്ങളമാരും'...