മിസ് വേള്‍ഡ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യക്കാരി; ആരാണ് സുമന്‍ റാവു ?
2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.
2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 23 കാരിയായ ടോണി ആന്‍ വുമന്‍സ് സ്റ്റഡീസ് ആന്‍റ് സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. ലോക സുന്ദരിയാകുന്ന നാലാമത്തെ ജമൈക്കന്‍ പെണ്‍കുട്ടിയാണ് ടോണി.
ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 21 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. 30 മത്സരാര്‍ഥികളെ പിന്തള്ളിയാണ് സുമന്‍ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്.
രാജസ്ഥാന്‍ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം. യൂണിവേഴ്സ്റ്റി ഓഫ് മുബൈയില്‍ ഡ്രിഗിക്ക് പഠിക്കുന്ന സുമന്‍ കതക് നര്‍ത്തകി കൂടിയാണ്.
'നിങ്ങള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വെച്ച് ദൃഢനിശ്ചയത്തോടെ മുന്നേറിയാല്‍ , നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവും ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിങ്ങളെ സഹായിക്കും'- ഒരു അഭിമുഖത്തില്‍ സുമന്‍ പറഞ്ഞ വാക്കുകളാണ് ഇവ.