അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാൻ ഇതാ നാല് എളുപ്പവഴികള്‍...

ഡ്രൈനേജിന്‍റെ പ്രശ്നം മുതല്‍ പല കാരണങ്ങളുമാകാം ഈ ദുര്‍ഗന്ധത്തിന് പിന്നില്‍. ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ തങ്ങി നില്‍ക്കാം.

how to avoid fishy smell inside the kitchen here are the tips

എത്ര വൃത്തിയാക്കിയാലും വീടിനകത്ത് പിന്നെയും ദുര്‍ഗന്ധം വരുന്ന പ്രയാസകരമായ അവസ്ഥ തന്നെയാണ്. ഡ്രൈനേജിന്‍റെ പ്രശ്നം മുതല്‍ പല കാരണങ്ങളുമാകാം ഈ ദുര്‍ഗന്ധത്തിന് പിന്നില്‍. ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ തങ്ങി നില്‍ക്കാം. ഇതും സമയം കടക്കുംതോറും ദുര്‍ഗന്ധമായി പരിണമിക്കാം. എന്തായാലും അടുക്കളയില്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമനുഭവപ്പെടുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥ തന്നെയാണ്.

വീട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും ഇത് ഏറെ പ്രയാസകരമാണ്. പലരും ഇതിനാല്‍ വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഇത് പരിഹരിച്ചേ മതിയാകൂ. എന്തായാലും അടുക്കളയിലെ ദുര്‍ഗന്ധം പരിഹരിക്കാൻ സഹായകമായിട്ടുള്ള നാല് പൊടിക്കൈകള്‍ ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അടുക്കളയില്‍ എവിടെയെങ്കില്‍ കര്‍പ്പൂരം കത്തിച്ചുവയ്ക്കാം. കര്‍പ്പൂരം ദുര്‍ഗന്ധമകറ്റാൻ വളരെ ഫലപ്രദമായൊരു ഉപാധിയാണ്. പരമ്പരാഗതമായിത്തന്നെ കര്‍പ്പൂരം ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നതാണ്. അടുക്കളയില്‍ മാത്രമല്ല, വീടിനകത്തെയാകെ സുഗന്ധപൂരിതമാക്കാൻ കര്‍പ്പൂരം സഹായിക്കുന്നു. 

രണ്ട്...

കുറച്ച് വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത് അത് തിളപ്പിക്കുന്നതും നല്ലതാണ്. ഇത് അടുക്കളയിലാകെ അസിഡിക് ആയ ഗന്ധം പരത്തും. ഇതോടെ ദുര്‍ഗന്ധം ബാലൻസ്ഡ് ആയി പോകും. 

മൂന്ന്...

അടുക്കളയില്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സ്പൈസുകളെ വച്ചും ഈ ദുര്‍ഗന്ധമകറ്റാവുന്നതാണ്. എങ്ങനെയെന്നാല്‍ ഒരു സോസ്പാനില്‍ അല്‍പം വെള്ളമെടുത്ത് ഇതിലേക്ക് അല്‍പം കറുവപ്പട്ടയും ഗ്രാമ്പൂവും ഇട്ട് നന്നായി തിളപ്പിക്കണം. വെള്ളം തിളച്ചുവരുമ്പോള്‍ തന്നെ നല്ലൊരു ഗന്ധം അടുക്കളയിലാകെ പരക്കും. 

നാല്...

അടുക്കളയിലെ ദുര്‍ഗന്ധമകറ്റാൻ പതിവായി ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. അടുക്കളയിലേക്ക് നല്ലതുപോലെ സൂര്യപ്രകാശമെത്താൻ ശ്രദ്ധിക്കണം. 'നാച്വറല്‍' ആയ വെളിച്ചവും ചൂടും എത്തിയില്ലെങ്കിലും അടുക്കളയില്‍ ദുര്‍ഗന്ധമനുഭവപ്പെടാം.

Also Read:- സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios