മുഖക്കുരു മാറാന്‍ രണ്ട് ചേരുവകൾ; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...
മുഖക്കുരു വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും രാത്രിയും മുഖം നന്നായി കഴുകുക. മേക്കപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഓട്സ് കൊണ്ടുള്ള ഫേസ് പാക്കെന്നും അനില ജോസഫ് പറയുന്നു. ഇതിനായി ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം.
കൗമാരപ്രായക്കാരില്‍ പലര്‍ക്കുമുള്ള പ്രശ്നമാണ് മുഖക്കുരു. കവിളിലും മൂക്കിലും നെറ്റിയിലുമൊക്കെ കാണപ്പെടുന്ന ഇത്തരം മുഖക്കുരു പലപ്പോഴും അവരുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. ഇവയെല്ലാം പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ്. ഇപ്പോഴിതാ കൗമാരപ്രായത്തിലെ ഇത്തരം മുഖക്കുരുവിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സ് പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.
താരന്‍ മൂലമാകാം ചിലരില്‍ മുഖക്കുരു വരുന്നത് എന്നാണ് അനില ജോസഫ് പറയുന്നത്. താരന്‍ മാറാനുള്ള വഴികളാണ് ആദ്യം സ്വീകരിക്കേണ്ടത്. മുഖക്കുരു വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും രാത്രിയും മുഖം നന്നായി കഴുകുക. മേക്കപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഓട്സ് കൊണ്ടുള്ള ഫേസ് പാക്കെന്നും അനില ജോസഫ് പറയുന്നു. ഇതിനായി ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.
അതുപോലെ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാനുള്ള ടിപ്സും അനില ജോസഫ് പങ്കുവച്ചു. കണ്ണിന് വിശ്രമം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. കൃത്യ സമയത്ത് ഉറങ്ങണം. അതുപോലെ തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കണം എന്നും അനില ജോസഫ് കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ പാല്‍ പഞ്ഞിയില്‍ മുക്കി കണ്ണില്‍ വയ്ക്കുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു. ഇടയ്ക്കിടെ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും നല്ലതാണ്. അതുപോലെ തന്നെ, കോഫി പൊടിയില്‍ കുറച്ച് തേന്‍ ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.
ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ടിപ്സും അവര്‍ പങ്കുവച്ചു. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മികച്ച ഒന്നാണ് പഴം എന്നാണ് അനില ജോസഫ് പറയുന്നത്. പഴത്തിന്‍റെ തൊലി മുഖത്ത് ഉരസുന്നത് കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. അതുപോലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. ഇതിനായി പുളിച്ച തൈരിലേയ്ക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കി വേയിലേറ്റ മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനുള്ള ടിപ്സും അനില ജോസഫ് പങ്കുവച്ചു. രക്തചന്ദന തടി കല്ലില്‍ അരിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കി എന്നും രാത്രി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറഞ്ഞു. രക്തചന്ദനം ഇഷ്ടമല്ലാത്തവര്‍ക്ക് മഞ്ഞളും പാല്‍ പാടയും കൂടി ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ഫലം നല്‍കും. അതുപോലെ തന്നെ വെള്ളരിക്കയുടെയോ ഉരുളക്കിഴങ്ങിന്‍റെയോ നീര് മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.
അതുപോലെ തന്നെ പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകള്‍ ഉണ്ടാകാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെ അകറ്റാം എന്നാണ് അനില ജോസഫ് പറയുന്നത്.ചുളിവുകള്‍ വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. എപ്പോഴും മുഖം മോയിസ്ചറൈസറായി വയ്ക്കുക. ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും പതിവായി താന്‍ മോയിസ്ചറൈസര്‍ ക്രീമും സണ്‍സ്ക്രീന്‍ ലോഷനും ഉപയോഗിക്കാറുണ്ടെന്നും അനില ജോസഫ് പറയുന്നു.
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പാക്കിനെ കുറിച്ചും അനില ജോസഫ് പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. അതിലേയ്ക്ക് കുറച്ച് നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.
Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...