മുഖസൗന്ദര്യത്തിന് വീട്ടിലുണ്ടാക്കാം ഈ ഫേസ് പാക്കുകള്‍...
ചര്‍മ്മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതിനാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന തരം ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നതാണ് നല്ലത്.
തിളങ്ങുന്ന, സുന്ദരമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനാല്‍ ചര്‍മ്മസംരക്ഷണം വളരെ പ്രധാനമാണ്. ചര്‍മ്മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മ്മത്തിന് ദോഷകരമായി മാറാറുണ്ട്.
അതിനാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന തരം ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ചിലത് നോക്കാം.
ഒന്ന്...
ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേയ്ക്ക് മൂന്ന് സ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 10 മിനിറ്റ് നേരം പാക്ക് മുഖത്തു പുരട്ടി മസാജ് ചെയ്യാം.
രണ്ട്...
അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം.
മൂന്ന്...
രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം.
നാല്...
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.
അഞ്ച്...
മുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾ ചേർത്ത് മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് സഹായിക്കും.
Also Read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കുടിക്കാം ഈ ജ്യൂസുകള്‍...
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona